Headlines

ഈ യുവതികൾ യുഎഇയിൽ ജോലി അന്വേഷിക്കുന്നവരുടെ കാവൽ മാലാഖമാർ; ചെയ്യുന്ന സേവനങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടേ?

യു എ ഇയില്‍ ഒരു മികച്ച ജോലി പലരുടേയും സ്വപ്നമായിരിക്കും. താല്‍ക്കാലിക വിസയൊക്കെ എടുത്ത് യു എ ഇയില്‍ പോയി ജോലി അന്വേഷിക്കുന്ന പലരേയും നമുക്ക് ചുറ്റും കാണാന്‍ സാധിക്കും.അല്ലെങ്കില്‍ നിലവിലെ ജോലി വിട്ട് പുതിയ ജോലി തേടുന്നവരെ കാണാം. എന്നാല്‍ കൃത്യമായ വഴികളിലൂടെ സഞ്ചരിക്കാത്തതിനാല്‍ പുതിയൊരു ജോലി കണ്ടത്താന്‍ വിഷമിക്കുന്നവരായിരിക്കും പലരും. അത്തരത്തില്‍ ഒരു അനുഭവത്തിലൂടെ കടന്നുപോയ ഇന്ത്യക്കാരിയായ പ്രവാസിയാണ് ഉസ്മാ ചൗദരിയെന്ന എച്ച്‌ ആർ മാനേജർ. Xxഎന്നാല്‍ ഇന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന്റെ…

Read More

ശരീരത്തിൽ വൈറ്റമിൻ ഡി യുടെ കുറവ്: സ്ത്രീകൾ അവഗണിക്കാൻ പാടില്ല നിർദേശങ്ങൾ വായിച്ചറിയാം

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം. വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ കുറവു മൂലമുണ്ടാകാം.വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവു മൂലമാകാം. വിറ്റാമിന്‍ ഡിയുടെ…

Read More

ദീപാവലി വിളക്കുകൾ കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ദുരിതം: വിശ്വാസങ്ങൾ ഇങ്ങനെ

ദീപങ്ങളുടെ ഉത്സവം ഇങ്ങെത്തി. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 20നാണ്. ഇന്നേദിവസം വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുകള്‍ കത്തിക്കാറുണ്ട്.എന്നാല്‍ വിളക്ക് കത്തിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ അത് ദോഷം ചെയ്യും. കാരണം വിളക്ക് കത്തിക്കുമ്ബോള്‍ ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി നമ്മുടെ ഗൃഹത്തിലേക്ക് കയറി വരും എന്നാണ് വിശ്വാസം. എന്നാല്‍ നാം കാണിക്കുന്ന ചില പിഴവുകള്‍ ലക്ഷ്മി ദേവിയുടെ കോപങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ വിളക്ക് കത്തിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്. അതായത് വിളക്കുകളുടെ എണ്ണം, തരം,…

Read More

പ്രതീക്ഷയോടെ കർഷകർ; രാജ്യത്ത് 2 വമ്പൻ കാർഷിക പദ്ധതികൾക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും: വിശദാംശങ്ങൾ വായിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക മേഖലയിലെ രണ്ട് വമ്ബന്‍ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.’പിഎം ധന്‍ ധാന്യ കൃഷി യോജന’, ‘മിഷന്‍ ഫോര്‍ ആത്മനിര്‍ഭരത ഇന്‍ പള്‍സസ്’ എന്നീ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലാകും മോദി ഈ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. പരിപാടിയില്‍ അദ്ദേഹം കര്‍ഷകരുമായി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതികള്‍ക്ക്…

Read More

കേരളത്തിൽ എത്താൻ പോകുന്ന അർജൻറീന ടീമിനെ പ്രഖ്യാപിച്ചു; താരങ്ങളുടെ പട്ടിക പുറത്ത്; ഇവിടെ വായിക്കാം

നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്,…

Read More

നോബൽ സമ്മാന പ്രഖ്യാപനം: 50 വർഷം പുറത്തുവിടാതെ കത്തുസൂക്ഷിക്കുന്ന രഹസ്യങ്ങൾ; കൗതുകകരമായ വസ്തുതകൾ വായിച്ചറിയാം

ഈ വർഷത്തെ നോബല്‍ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർഷവും ഒക്ടോബർ ആറ് മുതല്‍ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബല്‍ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്.റോയല്‍ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്ബത്തികശാസ്ത്രം എന്നീ മേഖലകളില്‍ ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവർക്ക് നല്‍കുന്ന പുരസ്‌കാരമാണ് നോബല്‍ സമ്മാനം. ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായാണ് നോബല്‍ സമ്മാനത്തെ കണക്കാക്കുന്നത്. നോബല്‍ പതക്കത്തിനും ബഹുമതി പത്രത്തിനും…

Read More

രോഹിത് ശർമ ഹിറ്റ്മാൻ ആയതിന്റെ പിന്നിലെ മാജിക്; 20 കിലോ ഭാരം കുറയ്ക്കാൻ ഒഴിവാക്കിയത് രണ്ട് കാര്യങ്ങൾ: സ്പോർട്സ് താരത്തിന്റെ ഫിറ്റ്നസ് രഹസ്യം എന്താണെന്ന് അറിയേണ്ടേ?

നായകനെന്ന നിലയില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചപ്പോഴും വിമര്‍ശകര്‍ രോഹിത് ശര്‍മ്മയെ വെറുതേ വിട്ടിരുന്നില്ല.11 വര്‍ഷങ്ങള്‍ നീണ്ട ഐസിസി കിരീടവരള്‍ച്ചയ്ക്ക് അവസാനം കുറിച്ചതിന് പുറമേ തന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ടീമിന്റെ നെടുന്തൂണാകാനും രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോഴെല്ലാം വിമര്‍ശകര്‍ രോഹിത്തിന് തടി കൂടുതലാണെന്ന കുറ്റമാണ് പറഞ്ഞിരുന്നത്. സഹതാരം വിരാട് കൊഹ്ലിയുടെ ഫിറ്റ്‌നെസും ബോഡിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കാഴ്ചയില്‍ അത്ര ഫിറ്റായിരുന്നില്ല മുന്‍ നായകന്‍. എന്നാല്‍ മാച്ച്‌ ഫിറ്റ്‌നെസ്, ബാറ്റിംഗിലെ സാങ്കേതിക തികവ് എന്നിവകൊണ്ട്…

Read More

കെഎസ്ആർടിസി ഡിപ്പോയ്ക്ക് കമ്പ്യൂട്ടർ വാങ്ങാൻ ഫണ്ട് നൽകാത്ത ഏക എംഎൽഎ; പേര് വെളിപ്പെടുത്തി ഗതാഗത മന്ത്രി ഗണേഷ് കുമാർ: വിവാദനായകൻ ആരാണെന്ന് വായിച്ചറിയാം

കെഎസ്‌ആർടിസി ഡിപ്പൊകളില്‍ കംപ്യൂട്ടർ വാങ്ങുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാത്ത് കോവളം എംഎല്‍എ എം.വിൻസെന്‍റ് മാത്രമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ വിമർശനം. തൊഴിലാളി സംഘടനയുടെ നേതാവാണെങ്കിലും കെഎസ്‌ആർ‌ടിസിയോട് ഒരു സ്നേഹവുമില്ലാത്തയാളാണ് വിൻസെന്‍റ്.വിഴിഞ്ഞം കെഎസ്‌ആർടിസി സ്റ്റാൻഡ് നവീകരണത്തിന് യാതൊരു ഇടപെടലും നടത്തിയിട്ടില്ല. പിന്നീട് ഹോട്ടല്‍ ഉടമയുടെ സ്പോണ്‍സർഷിപ്പിലാണ് സ്റ്റാൻഡ് നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ തനിക്കെതിരായി നടത്തിയ പരാമർശങ്ങള്‍ പച്ചക്കള്ളമാണെന്ന് എം. വിൻസെന്‍റ് എംഎല്‍എ പിന്നീട് പ്രതികരിച്ചു. ചോദ്യങ്ങള്‍ക്കു…

Read More

രാവിലെ ഈ 10 കാര്യങ്ങൾ ശീലിച്ചാൽ മുടി തഴച്ചു വളരും; എണ്ണകളും ചികിത്സയും വേണ്ട: ലൈഫ് സ്റ്റൈൽ സീക്രട്ട്സ് വാർത്തയോടൊപ്പം

മുടി കൊഴിച്ചില്‍, കട്ടി കുറയല്‍, അല്ലെങ്കില്‍ വളർച്ചക്കുറവ് എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചില ഉല്‍പ്പന്നങ്ങളും ചികിത്സകളും സഹായിക്കുമെങ്കിലും, നമ്മുടെ ദൈനംദിന ജീവിതശൈലിക്ക് ഇതില്‍ വലിയ പങ്കുണ്ട്.വിവിധ സൗന്ദര്യ സംരക്ഷണ രീതികള്‍ കൂടാതെ, രാവിലെ ഉറക്കമുണരുന്നതിന് ശേഷമുള്ള ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ മുടിയുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കൂടുതല്‍ ബലവും തിളക്കവുമുള്ള, വേഗത്തില്‍ വളരുന്ന മുടിക്ക് ചില ലളിതമായ മാറ്റങ്ങള്‍ സഹായിക്കും. 1. ശരീരത്തില്‍ ജലാംശം നിലനിർത്തുക രാവിലെ കാപ്പിയോ ചായയോ കുടിക്കുന്നതിന് മുൻപ് ഒരു…

Read More

എറണാകുളം ബാംഗ്ലൂർ വന്ദേ ഭാരത്: സമയക്രമം എങ്ങനെ? സ്റ്റോപ്പുകൾ എത്ര? വിശദാംശങ്ങൾ വാർത്തയോടൊപ്പം

വന്ദേഭാരത് എക്സ്പ്രസ് സർവ്വീസുകള്‍ കേരളത്തില്‍ വലിയ ഹിറ്റാണ്. ഇതുവരെ രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ സർവ്വീസ് നടത്തുന്നത്.കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതും മംഗലാപുരം സെൻട്രല്‍-തിരുവനന്തപുരം വന്ദേഭാരതും. 100 ശതമാനം ഒക്യുപെൻസി റേറ്റാണ് ഇരുട്രെയിനും ഉള്ളത്. അതുകൊണ്ട് തന്നെ മറ്റൊരു ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ബെംഗളൂരു സർവ്വീസിനായിരുന്നു ആവശ്യം ഉയർന്നത്. ബെംഗളൂരുവിലെ ഐടി മേഖലയില്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള വരവിനും പോക്കിനുമെല്ലാം ആശ്രയിക്കാൻ രാത്രി കാലങ്ങളില്‍ ഓടുന്ന ചുരുക്കം ട്രെയിൻ സർവ്വീസുകള്‍ മാത്രമാണ് ഉള്ളത്….

Read More