യു എ ഇയില്‍ ഒരു മികച്ച ജോലി പലരുടേയും സ്വപ്നമായിരിക്കും. താല്‍ക്കാലിക വിസയൊക്കെ എടുത്ത് യു എ ഇയില്‍ പോയി ജോലി അന്വേഷിക്കുന്ന പലരേയും നമുക്ക് ചുറ്റും കാണാന്‍ സാധിക്കും.അല്ലെങ്കില്‍ നിലവിലെ ജോലി വിട്ട് പുതിയ ജോലി തേടുന്നവരെ കാണാം. എന്നാല്‍ കൃത്യമായ വഴികളിലൂടെ സഞ്ചരിക്കാത്തതിനാല്‍ പുതിയൊരു ജോലി കണ്ടത്താന്‍ വിഷമിക്കുന്നവരായിരിക്കും പലരും.
അത്തരത്തില്‍ ഒരു അനുഭവത്തിലൂടെ കടന്നുപോയ ഇന്ത്യക്കാരിയായ പ്രവാസിയാണ് ഉസ്മാ ചൗദരിയെന്ന എച്ച് ആർ മാനേജർ. Xxഎന്നാല്‍ ഇന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന്റെ നേതൃനിരയിലാണ് ഉസ്മാ ചൗദരിയും സുഹൃത്ത്.
ഒരു സ്ഥാപനത്തിലെ ജോലി അവസരം നിഷേധിക്കപ്പെട്ടതിലുണ്ടായ ദുഃഖമാണ് ‘മിഷൻ എംപ്ലോയ്‌മെന്റ്’ എന്ന സംരഭം തുടങ്ങാന്‍ ഉസ്മയെ പ്രേരിപ്പിച്ചത്. യു എ ഇയില്‍ ജോലി തേടുന്നവരെ എംപ്ലോയർമാരുമായി ബന്ധിപ്പിക്കുന്ന ഈ കമ്മ്യൂണിറ്റി ഇന്ന് 1 ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു ശക്തമായ പ്ലാറ്റ്ഫോമായി വളർന്ന് കഴിഞ്ഞുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഉസ്മ തന്റെ ആശയം ആദ്യമായി പങ്കുവച്ചത് സുഹൃത്ത് റെഹ്ന ഷജഹാനുമായാണ്. രണ്ട് സുഹൃത്തുക്കളും ഒരുമിച്ച് തുടങ്ങിയ സംരഭം ഇന്ന് ഫീസില്ലാതെ, ഏജൻസികളില്ലാതെ, തെറ്റായ വാഗ്ദാനങ്ങളില്ലാതെ, എച്ച്‌ആർ പ്രൊഫഷണലുകള്‍, റിക്രൂട്ടർമാർ, ജോലി തേടുന്നവർ എന്നിവർക്ക് നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന സുതാര്യമായ ഒരു നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു. നിരവധി പ്രവാസികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ഈ സംവിധാനം നിരവധി പേർക്കാണ് ജോലി വാങ്ങി നല്‍കിയിരിക്കുന്നത്.
പൂർണമായും സന്നദ്ധസേവനത്തിലും പ്രൊഫഷണല്‍ വൈദഗ്ധ്യത്തിലും അധിഷ്ഠിതമായ ഈ സംരംഭം വാട്ട്സാപ്പ്, ലിങ്ക്ഡിൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. ജോലി അന്വേഷിക്കുന്നവർ അവരുടെ സിവികള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. മറുവശത്ത് റിക്രൂട്ടർമാർ ജോലി അവസരങ്ങളും പങ്കുവയ്ക്കുന്നു. തുടർന്ന് എച്ച്‌ആർ പ്രൊഫഷണലുകള്‍ സന്നദ്ധമായി സ്ഥാനാർഥികളെ മാർഗദർശനം നല്‍കുന്നു. “എച്ച്‌ആർ എന്നത് ജനങ്ങളെ നിയമിക്കുന്നതിനെക്കുറിച്ചല്ല. അത് മനുഷ്യരുടെസാധ്യതകളെ മനസ്സിലാക്കുന്നതാണ്, ആളുകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം നല്‍കുന്നതാണ്. മിഷൻ എംപ്ലോയ്‌മെന്റ് നമ്മുടെ ആ ശക്തിയെ മികച്ച രീതിയില്‍ ഉപയോഗിക്കാൻ പാകപ്പെടുത്തുന്നു,” ഉസ്മ പറയുന്നു.
“ഞങ്ങള്‍ക്ക് ഫീസ് വാങ്ങുന്നില്ല, ഏജൻസികളെ പോലെ പ്രവർത്തിക്കുന്നില്ല. ഇത് പൂർണമായും സന്നദ്ധ സേവനം ആണ്. ഇവിടെ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച മാർഗ്ഗ നിർദേശം ലഭിക്കുന്നു. എംപ്ലോയർമാർക്ക് യോഗ്യരായ ജോലിക്കാരെ കണ്ടെത്താനും സാധിക്കുന്നു” റെഹ്ന വിശദീകരിക്കുന്നു.
ഒരു ചെറിയ വാട്ട്സാപ് ഗ്രൂപ്പായി തുടങ്ങിയത് ഞങ്ങള്‍ സ്വപ്നം കണ്ടതിനേക്കാള്‍ വേഗത്തില്‍ വളർന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍ 1,000-ലധികം ആളുകള്‍ ഗ്രൂപ്പില്‍ ചേർന്നു. ആദ്യ ആഴ്ചയുടെ അവസാനത്തോടെ 5,000 അംഗങ്ങളായി, മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ 1 ലക്ഷം കടന്നുവെന്നും ഉസ്മ ചൗദരി പറയുന്നു. മിഷൻ എംപ്ലോയ്‌മെന്റ്’ ഇന്ന് വാട്ട്സാപ്പ്, ലിങ്ക്ഡിൻ, മറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ പ്രവർത്തിക്കുന്ന ഒരു വലിയ എക്കോസിസ്റ്റമാണെന്നും അവർ കൂട്ടിച്ചേർത്തു.
“അംഗങ്ങളില്‍ 80 ശതമാനവും ജോലി തേടുന്നവരാണ്, 20 ശതമാനം എച്ച്‌ആർ പ്രൊഫഷണലുകളും റിക്രൂട്ടർമാരുമാണ്. ഈ ബാലൻസ് ഗ്രൂപ്പിനെ സ്വയം നിലനില്‍ക്കുന്നതാക്കുന്നു. എല്ലാ ദിവസവും ആളുകള്‍ പരസ്പരം സഹായിക്കുന്നു. നിരവധി പേർ ഈ ഗ്രൂപ്പിലൂടെ ജോലി നേടി. റഫറലുകള്‍, ഇന്റർവ്യൂ അവസരങ്ങള്‍, മാനസിക പിന്തുണ എന്നിവയും കണ്ടെത്തി. ജോലി നഷ്ടപ്പെട്ട് യുഎഇ വിടാൻ തീരുമാനിച്ച ഒരു സ്ത്രീ ഗ്രൂപ്പിലൂടെ പുതിയ ജോലി കണ്ടെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഈ സംവിധാനം തനിക്ക് അവള്‍ക്ക് ജോലി മാത്രമല്ല, അന്തസ്സും ജീവിതം പുനർനിർമിക്കാനുള്ള അവസരവും നല്‍കിയെന്നായിരുന്നു അവർ പറഞ്ഞത്. മറ്റൊരു യുവ ബിരുദധാരി, നിരവധി തവണ നിരസിക്കപ്പെട്ട ശേഷം, ഗ്രൂപ്പിലെ ഒരു പോസ്റ്റ് തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് പറഞ്ഞുവെന്നും റെഹ്ന കൂട്ടിച്ചേർക്കുന്നു.
രണ്ട് സ്ത്രീകളും പകല്‍ സമയം തിരക്കുള്ള എച്ച്‌ആർ പ്രൊഫഷണലുകളാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നിട്ടും എല്ലാ വൈകുന്നേരവും മണിക്കൂറുകള്‍ ചെലവഴിച്ച് കമ്മ്യൂണിറ്റി മാനേജ് ചെയ്യുന്നു. സിവികള്‍ അവലോകനം ചെയ്യുന്നു, ജോലി പോസ്റ്റുകള്‍ പരിശോധിക്കുന്നു, സ്ഥാനാർഥികളെ ശരിയായ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നു.
ഫുള്‍-ടൈം ജോലികള്‍ക്കിടയില്‍ ഞങ്ങള്‍ ഇത് എങ്ങനെ ചെയ്യുന്നു എന്ന് ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് ഒരു കാര്യം ഇഷ്ടമാണെങ്കില്‍, സമയം എങ്ങനേയും കണ്ടെത്താം. ഞങ്ങള്‍ ഇതിനെ ഞങ്ങളുടെ സാമൂഹിക സേവനമായി കണക്കാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

seeking a job
Please inform us the services of the job seekers at UAE