ഒന്നും രണ്ടും അല്ല, 48,954 ഒഴിവുകൾ; ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി നോട്ടിഫിക്കേഷൻ വിശദാംശങ്ങൾ വായിക്കാം
സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സിലും എസ്‌എസ്‌എഫിലും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാൻ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.48,954 (വനിതകള്‍- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ssckkr.kar.nic.in, https://ssc.gov.in. പത്താം ക്ലാസ് പാസായവർക്ക് അസം റൈഫിള്‍സ് എക്സാമിനേഷന് അപേക്ഷിക്കാം. മലയാളം, കന്നഡ ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയായി നടക്കും….
