ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ട്: ആദ്യ പത്തിൽ ഉൾപ്പെടാതെ അമേരിക്ക; പട്ടികയിൽ ചൈനയ്ക്ക് വൻ കുതിപ്പ്; ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ?
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ടുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് യു എസ് പുറത്തായി.കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2014ല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന യു എസ് ഇപ്പോള്‍ മലേഷ്യക്കൊപ്പം 12ാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് 227ല്‍ 180 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കുന്നു. വിസ ആവശ്യമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ്…
