കേരളത്തിൽ എത്താൻ പോകുന്ന അർജൻറീന ടീമിനെ പ്രഖ്യാപിച്ചു; താരങ്ങളുടെ പട്ടിക പുറത്ത്; ഇവിടെ വായിക്കാം

നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.

കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ്

ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന

കോച്ച്‌- ലയണല്‍ സ്‌കലോണി.

അർജന്റീനക്ക് എതിരാളികളായി ഓസ്‌ട്രേലിയയാണ് എത്തുക. റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *