സോഷ്യൽ മീഡിയയിൽ വൈറൽ താരമായി ബ്ലാക്ക് ഡയമണ്ട് ആപ്പിൾ; ഉള്ളത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം
നമ്മള്‍ സാധാരണ കണ്ടുവരുന്ന ചുവപ്പും പച്ചയും ആപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി, കറുപ്പിനോട് അടുത്ത ഇരുണ്ട പർപ്പിള്‍ നിറത്തില്‍ കാണപ്പെടുന്ന അപൂർവ്വ ഇനമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍.നിറം കൊണ്ടും വില കൊണ്ടും വിപണിയിലെ ഈ ‘താരം’ നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ കൂടിയാണ്. ഹുവാനിയു (Hua Niu) ഇനത്തില്‍പ്പെട്ട ഇവ ടിബറ്റിലെ നൈഞ്ചി (Nyingchi) മേഖലയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,500 മീറ്ററിലധികം ഉയരത്തിലുള്ള ഈ പ്രദേശത്തെ കഠിനമായ കാലാവസ്ഥയും ശക്തമായ അള്‍ട്രാവയലറ്റ് (UV) രശ്മികളുമാണ്…
