വ്യാജ മരുന്നുകൾ സുലഭം; കേരളത്തിൽ ഡ്രഗ് കൺട്രോൾ വിഭാഗം പരാജയം: ആരോപണങ്ങളുമായി രാജ്യസഭ എംപി ജെബി മേത്തർ – വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും എംപി പറഞ്ഞു.ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു.കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ വ്യാജമരുന്നുകള്‍ സുലഭമാണ്. ‘ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ചെയ്തുകൊടുക്കുന്നത് ഇവരാണ്’….

Read More

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തൽ: കേരളത്തിൽ വീണ്ടും മരുന്ന് നിരോധനം; സംസ്ഥാനത്ത് നിരോധിച്ച മരുന്നുകളുടെ പട്ടിക വായിക്കാം

ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും നിരവധി മരുന്നുകള്‍ നിരോധിച്ചു.സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബർ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളർ അറിയിച്ചു. മുൻപും സമാനമായ കണ്ടെത്തലിനെ തുടർന്ന് നിരവധി മരുന്നുകള്‍ നിരോധിച്ചിരുന്നു….

Read More

സുപ്രീംകോടതി നിർദ്ദേശം: കേരളത്തിൽ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്; പ്രധാന തീയതികൾ ചുവടെ വായിക്കാം

കേരളത്തിലെ സിറ്റിസണ്‍സ് ഇൻഫർമേഷൻ റിപ്പോർട്ട് (SIR) നടപടികള്‍ നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെയാണ് നീട്ടിയിരിക്കുന്നത്. കേരളത്തിൻ്റെ ആവശ്യം പരിഗണിച്ച്‌, തീയതി നീട്ടുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ പുതിയ തീരുമാനം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങള്‍ അറിയിച്ചത്. പ്രധാന തീയതികള്‍ സംസ്ഥാന സർക്കാർ ഉള്‍പ്പെടെയുള്ളവർ എസ്.ഐ.ആർ. നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിലെ…

Read More

സ്കൂളുകൾക്ക് അവധിമാസമായി ഡിസംബർ; ക്രിസ്മസ് അവധിക്കു മുന്നേയും നിരവധി അവധികൾ: വിശദമായി വായിക്കാം

സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളില്‍ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകള്‍ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകള്‍ക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതല്‍ സ്‌കൂളുകള്‍ അടയ്ക്കും. സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളില്‍ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളില്‍ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍…

Read More

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ഈ രേഖകൾ ആവശ്യം: വിശദാംശങ്ങൾ വായിച്ച് അറിയാം

കേരളത്തില്‍ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് വലിയ പ്രയാസമേറിയ കാര്യം ഒന്നും അല്ല. വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാൻ കഴിയും.അതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്. വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് എന്തൊക്കെ രേഖകളാണ് ആവശ്യം എന്ന് കെ എസ് ഇ ബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 1.അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2.ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3.ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ),…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാർ; ജനവിധി തേടുന്നത് 72005 സ്ഥാനാർത്ഥികൾ; 15 വോട്ടെടുപ്പിന് മുൻപേ എൽഡിഎഫിന് ഏകപക്ഷീയ ജയം; വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു.ജനവിധി തേടാൻ 72,005 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ്‌ നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ പ്രചാരണത്തിന് ആവേശമേറി. തിങ്കള്‍ പകല്‍ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു മുന്നണികള്‍. തിരുവനന്തപുരത്ത്…

Read More

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സിഎ വിദ്യാർത്ഥികൾക്കായി കോട്ടയത്ത് സെമിനാർ സംഘടിപ്പിച്ചു

“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം ശാഖയാണ് സെമിനാർ സംഘടിപ്പിച്ചത്. നവംബർ 22-ന് കോട്ടയം കൊല്ലാടുള്ള ഐസിഎ ബ്രാഞ്ചിലാണ് സെമിനാർ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 സിഎ വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്ത് പരിശീലനം നേടിയത്. സെമിനാറിന് മുഖ്യ പരിശീലകനായ സി.എ. റാഷീക്ക് കെ.പി, സി.എ. മനോഷ് മാണി (സിക്കാസ കോട്ടയം ചെയർമാൻ),…

Read More

കേരളത്തിൽ എസ്ഐആർ ഉടൻ പൂർത്തിയാകും: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെ? വോട്ടർ ഐഡി ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം? വിശദാംശങ്ങൾ വായിച്ചറിയാം

വിവിധ സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസർമാർ വോട്ടർമാർക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നു.ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടികയില്‍ അവരുടെ പേരുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ നിയമങ്ങള്‍ അനുസരിച്ച്‌, വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വോട്ട് ചെയ്യാൻ കഴിയൂ. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നും അതില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാമെന്നും വിശദമായി അറിയാം. വോട്ടർ പട്ടിക എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം….?…

Read More

റേറ്റിംഗില്‍ കിതച്ച്‌ റിപ്പോര്‍ട്ടര്‍ ടിവി, കുതിപ്പ് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്, ജനവും കൈരളിയും എവിടെ? കണക്കുകൾ ഇങ്ങനെ

മലയാളം വാര്‍ത്താ ചാനലുകളുടെ 45ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്.100 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുളളത്. ഏതാനും ആഴ്ചകളായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്ക് റേറ്റിംഗില്‍ ആധിപത്യം തുടരുന്നത്. റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളി കാഴ്ച വെച്ചിരുന്ന റിപ്പോര്‍ട്ടറിന് ഏതാനും ആഴ്ചകളായി മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ ഏറെ പിന്നിലാണ് ചാനല്‍. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടര്‍ ചാനലിന് 78 പോയിന്റാണ് ഉളളത്. മൂന്നാം സ്ഥാനത്ത് ട്വന്റി…

Read More

45 വർഷമായി ബിജെപി ഭരണം നടത്തുന്ന പഞ്ചായത്ത്; കാസർഗോഡ് ജില്ലയിലെ മധൂറിലെ രാഷ്ട്രീയം ഇങ്ങനെ

കാസര്‍ഗോഡ് ജില്ലയില്‍ 46 വർഷം തുടർച്ചയായി ബിജെപി ഭരിക്കുന്ന ഒരു പഞ്ചായത്തുണ്ട്. അതാണ് മധൂർ പഞ്ചായത്ത്.1979ല്‍ രൂപീകൃതമായതാണ് ഈ പഞ്ചായത്ത്. പക്ഷെ ജന്മം ലഭിച്ച അന്ന് മുതല്‍ ഈ മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരിയ്‌ക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ ഇങ്ങിനെ മറ്റൊരു പഞ്ചായത്ത് ഇല്ല എന്നതാണ് വാസ്തവം. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കില്‍ കാസർഗോഡ് ബ്ളോക്കില്‍ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മധൂർ ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കോണ്‍ഗ്രസും സിപിഎമ്മും ഈ ബിജെപി…

Read More