Headlines

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം നെഞ്ചുവേദനയല്ല; ഈ സൂചനകൾ കൃത്യമായി അറിഞ്ഞിരിക്കുക

ഹൃദയാഘാതം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നെഞ്ചില്‍ അനുഭവപ്പെടുന്ന അസഹനീയമായ വേദനയോ ഭാരമോ ഞെരുക്കമോ ആണ്.എന്നാല്‍, മുതിർന്ന കാർഡിയോളജിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ദ്ധർ നല്‍കുന്ന മുന്നറിയിപ്പ് ഈ പരമ്ബരാഗത ധാരണ തിരുത്തുന്ന ഒന്നാണ്. പെട്ടെന്നുള്ള നെഞ്ചുവേദനയേക്കാള്‍ വളരെ സൂക്ഷ്മമായ, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ലക്ഷണമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ആദ്യ സൂചനയായി ശരീരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട്, ഹൃദയത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കുന്ന ഓരോ വ്യക്തിയും ഈ മറഞ്ഞിരിക്കുന്ന സൂചനകളെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയം നല്‍കുന്ന ആദ്യത്തെ…

Read More

ഇ പി എഫ് ഒ യോഗം ബംഗളൂരുവിൽ; മിനിമം പെൻഷൻ ഉയർത്തിയേക്കും എന്ന് പ്രതീക്ഷ: വിശദാംശങ്ങൾ വായിക്കാം

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഎഫ്‌ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും.എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1,000 രൂപയില്‍നിന്ന് 2,500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണു റിപ്പോർട്ട്. 2014-ല്‍ ആണ് ഇപിഎഫ്‌ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന…

Read More

40 മുതൽ 54 സീറ്റുകൾ വരെ ആവശ്യം; ഇല്ലെങ്കിൽ പ്രശാന്ത് കിഷോറിനൊപ്പം സഖ്യം: ബിഹാറിൽ എൻഡിഎ ഹഖ്യത്തെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി ചിരാഗ് പസ്വാൻ

വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങളാലും ഇത്തവണ പൊടിപാറാൻ തയ്യാറായി നില്‍ക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം തുടക്കത്തിലെ ബിജെപിക്ക് കീറാമുട്ടിയാവുകയാണ്.എങ്ങനെ നിതീഷ് കുമാറിനേയും ചിരാഗ് പസ്വാനേയും ഒതുക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് നേതൃത്വം. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണല്‍ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവുന്നു…

Read More

ഭൂട്ടാൻ വാഹന കടത്ത്; ദുൽഖറിന്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് പരിശോധന നീണ്ടത് 13 മണിക്കൂർ: വിശദാംശങ്ങൾ വായിക്കാം

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഉദ്യോഗസ്ഥര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന നടത്തി.എളംകുളത്തെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥ വിവരങ്ങള്‍, പണം നല്‍കിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനില്‍ നിന്നും തേടിയത്.ബുധനാഴ്ച രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. ദുല്‍ഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും…

Read More

വീണ്ടും സ്ക്രീനിൽ കുഞ്ചാക്കോ ബോബൻ മഞ്ജു വാര്യർ ടീം; സംവിധാനം രഞ്ജിത്ത് വർമ്മ

കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു. നവാഗതനായ രഞ്ജിത്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്.വിപിൻദാസ് സംവിധാനം ചെയ്ത അന്താക്ഷരി എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളില്‍ ഒരാളായ രഞ്ജിത്ത് വർമ്മ ഫാമിലി എന്ന ചിത്രത്തില്‍ സഹസംവിധായകനായും പ്രവർത്തിച്ചു. വി ആൻഡ് ഗ്ളോബല്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആണ് നിർമ്മാണം. ടൈറ്റില്‍ പ്രഖ്യാപനം ഉടൻ ഉണ്ടാകും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആർ യു എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ചത്. ഇരുവരും…

Read More

‘മുരാരിബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു, ഗോള്‍ഡ്‌സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു’: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വെളിപ്പെടുത്തലുമായി തന്ത്രി കണ്ഠര് രാജീവര്

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മങ്ങി എന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തന്നെയും തെറ്റിദ്ധരിപ്പിച്ചതായി ശബരിമല തന്ത്രി കണ്ഠര് രാജീവർ.ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബി മുരാരി ബാബുവിനെ കഴിഞ്ഞദിവസം ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളെ ചെമ്ബ് എന്ന് റിപ്പോർട്ടില്‍ തെറ്റായ രേഖപ്പെടുത്തിയതിന് ആയിരുന്നു നടപടി. ഇതിന് പിന്നാലെയാണ് മുരാരി ബാബുവിനെതിരെ തന്ത്രിയുടെ വെളിപ്പെടുത്തല്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നല്‍കിയ…

Read More

സ്വർണ്ണവില എപ്പോൾ കുറയും? വിദഗ്ധ വിലയിരുത്തലുകൾ വായിക്കാം

വിവാഹം ഉള്‍പ്പെടെയുള്ള പല ചടങ്ങുങ്ങകള്‍ക്കും സ്വര്‍ണം മലയാളിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ വില കുതിക്കുന്ന രീതി കണ്ടിട്ട് പലര്‍ക്കും ഇപ്പോള്‍ തന്നെ ഒരു തരി പൊന്ന് വാങ്ങുകയെന്നത് വലിയ പണച്ചെലവുള്ള കാര്യമായി മാറിയിട്ടുണ്ട്.ഈ വര്‍ഷം ആദ്യം 50,000 ആയിരുന്നു ഒരു പവന് വിലയെങ്കില്‍ ഇന്ന് അത് 90,000 എന്ന സര്‍വകാല റെക്കോഡും മറികടന്ന് മുന്നേറുകയാണ്. ഒക്ടോബര്‍ എട്ട് (ബുധനാഴ്ച) രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്.ഒരു പവന്‍ സ്വര്‍ണത്തിന് 90,880 രൂപയാണ് ഇന്നത്തെ വില. ഉച്ചയ്ക്ക്…

Read More

2025ലെ സമാധാനത്തിനുള്ള നോബേൽ പ്രൈസ് പ്രഖ്യാപനം വെള്ളിയാഴ്ച; ആഗ്രഹിച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ആകാംക്ഷയോടെ ലോകം

ഈ വരുന്ന വെള്ളിയാഴ്ചയാണ് ആ ദിനം. 2025ലെ നെബൈല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം. ലോകം ഉറ്റുനോക്കുന്നത് ഒരാളിലേക്ക് മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലേക്ക്.വെച്ചുതാമസിപ്പിക്കാന്‍ സമയമില്ല താന്‍ മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പറഞ്ഞ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ആ തിരക്കുകൂട്ടലിനുപിന്നിലെ ലക്ഷ്യം നൊബേല്‍ തന്നെയാണെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ ഊഹിക്കാവുന്നതേയുള്ളൂ. തന്നെപോലൊരു സമാധാന പ്രിയന്‍ വേറെയില്ല, മികച്ച മധ്യസ്ഥനും നയതന്ത്രജ്ഞനും താന്‍ മാത്രമാണ് എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായുള്ള…

Read More

ഹോണ്ട ആക്ടീവയോ, സുസുക്കി ആക്സസോ? ഏതു വാഹനം വാങ്ങുന്നതാണ് ലാഭകരം; താരതമ്യം വായിക്കാം

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 നിലവില്‍ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നത് വിലകുറഞ്ഞതായി.പ്രത്യേകിച്ചും, ഈ വിഭാഗത്തില്‍ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വില്‍പ്പനയില്‍ വൻ വർധനവുണ്ടായി. പുതിയ ജിഎസ്‍ടി അനുസരിച്ച്‌ 350 സിസിയില്‍ താഴെ ശേഷിയുള്ള ബൈക്കുകളുടെയും സ്‍കൂട്ടറുകളുടെയും നികുതി 28% ല്‍ നിന്ന് 18% ആയി കുറച്ചു. അതിനാല്‍ ഈ വിഭാഗത്തിലെ വിലയില്‍ വലിയ കുറവുണ്ടായി. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കമ്മ്യൂട്ടർ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില 10,000…

Read More

മണാലി ഹൈവേയിലെ ഫ്ലൈ ഓവറുകളെ താങ്ങിനിർത്തുന്നത് മണൽ ചാക്കുകൾ? ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഹിമാചല്‍ പ്രദേശിലെ മണാലി ഹൈവേയില്‍ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകള്‍ക്കും തൂണുകള്‍ക്കും കേട് പാട് സംഭവിച്ചു.ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഭയം നിറഞ്ഞതായി. പിന്നാലെ മണല്‍ ചാക്കുകളില്‍ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചാര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുളു, മണാലി തുടങ്ങിയ ഹിമാചല്‍പ്രദേശിന്‍റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്. അപകടം മണ്‍സൂണ്‍ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്….

Read More