ഒരിക്കലും നിലയ്ക്കാത്ത ഡിമാൻഡ്; പോത്തു വളർത്തൽ ആദായകരമായ ബിസിനസോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ആദായകരവും ചെലവു കുറഞ്ഞതുമായ ഒരു സംരംഭമാണ് പോത്തുവളർത്തല്‍. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും സംസ്ഥാനത്ത് പോത്തുകളുടെ ഉല്‍പാദനം വളരെക്കുറവാണ്.ഇതിനാല്‍ത്തന്നെ, മാംസാവശ്യത്തിനായി നമ്മള്‍ കൂടുതലായും ആശ്രയിക്കുന്നത് അന്യ സംസഥാനങ്ങളെയാണ്. ഇവിടെ നിന്ന് കൊണ്ടുവരുന്നതാകട്ടെ, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത പോത്തുകളെയാണ്. കേരളത്തില്‍ മാംസം കഴിക്കുന്ന മിക്കവര്‍ക്കും പോത്തിറച്ചിയോട് താല്‍പര്യമുള്ളതിനാല്‍ പോത്തുവളർത്തലിനു സാധ്യതയേറെയാണ്. 4 – 6 മാസം പ്രായമുള്ള ഒരു പോത്തുകുട്ടിക്ക് ശരാശരി 60 – 80 കിലോ തൂക്കം വരും. ഇത്തരം പോത്തുകുട്ടികളെ 9,000 – 12,000 രൂപയ്ക്ക് വാങ്ങാനാവും….
