കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഓസ്ട്രേലിയ; ബാധകം 16 വയസ്സിൽ താഴെയുള്ളവർക്ക്; വിശദാംശങ്ങൾ വായിക്കാം

ഓസ്‌ട്രേലിയയില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്ബ് തന്നെ, നടപടികള്‍ കർശനമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും പാരന്റ് കമ്ബനിയായ മെറ്റ.ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. നിരോധനവും കണക്കുകളും ഡിസംബർ 10-നാണ് ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഡിസംബർ 4 മുതല്‍ തന്നെ 13-നും 15-നും…

Read More

ഇസ്രയേലിനെ ചൊല്ലി യൂറോവിഷനില്‍ പൊട്ടിത്തെറി; വേദി ബഹിഷ്കരിച്ച്‌ പ്രമുഖ രാജ്യങ്ങൾ; യൂറോപ്പ് രണ്ടായി പിളരുന്നു?

സംഗീതത്തിലൂടെ രാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലോകപ്രശസ്തമായ യൂറോവിഷൻ സംഗീത മത്സരം, 2026-ലേക്ക് കടക്കുമ്ബോള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും പിളർപ്പിലേക്കും നീങ്ങുകയാണ്.ഗാസയിലെ യുദ്ധസാഹചര്യങ്ങളും മുൻ വർഷത്തെ വോട്ടിംഗ് ക്രമക്കേടുകളും മുൻനിർത്തി ഇസ്രയേലിനെ മത്സരത്തില്‍ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങള്‍ തള്ളി ഇസ്രയേലിന് തുടർന്നും മത്സരിക്കാൻ അനുമതി നല്‍കിയ യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ (EBU) തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന്റെ ഫലമായി അയർലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്ലോവേനിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ 2026-ലെ…

Read More

“ഫ്ലയിങ് ക്രെംലിൻ”: റഷ്യൻ പ്രസിഡൻറ് വ്ലാഡമിർ പുടിന്റെ പറക്കും കോട്ട; മിസൈലുകൾക്ക് പോലും തൊടാൻ ആവില്ല; വിശദമായി വായിച്ചറിയാം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ഒരാളാണ് പുടിൻ അതിനാല്‍ സന്ദർശനത്തിന് മുമ്ബ് തന്നെ ഡല്‍ഹിയില്‍ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.വ്‌ളാഡിമിർ പുടിന്റെ അംഗരക്ഷകർ, കാർ, വിമാനം എന്നിവ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. വ്‌ളാഡിമിർ പുടിന്റെ വിമാനം ഫ്ലൈയിംഗ് ക്രെംലിൻ എന്നറിയപ്പെടുന്നു. ദീർഘദൂര, നാല് എഞ്ചിൻ വിമാനമായ ഇല്യുഷിൻ Il-96-300PU യുടെ പരിഷ്കരിച്ച പതിപ്പാണ് ഈ വിമാനം. ഈ വിമാനം റഷ്യയുടെ ശക്തിയെ തന്നെയാണ്…

Read More

പാക്കിസ്ഥാന്റെ പുതിയ അധികാരികൾ മന്ത്രവാദിനിയും, ഫീൽഡ് മാർഷലും? നിശബ്ദ അട്ടിമറിയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അതീവ നിർണ്ണായകവും എന്നാല്‍ നാടകീയവുമായ ഒരു മാറ്റത്തിനാണ് 2025 നവംബർ 14 സാക്ഷ്യം വഹിച്ചത്.പട്ടാള അട്ടിമറികള്‍ക്ക് കുപ്രസിദ്ധിയാർജ്ജിച്ച പാകിസ്ഥാനില്‍, ഇത്തവണ നടന്നത് പാർലമെന്റിനുള്ളില്‍ നിന്നുള്ള ഒരു ‘നിശബ്ദ അട്ടിമറി’യാണെന്ന് വിശേഷിപ്പിക്കാം. പാകിസ്ഥാൻ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി, രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുകയും അധികാരത്തിന്റെ കടിഞ്ഞാണ്‍ ഒരു പുതിയ ത്രിശക്തികളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ പുതിയ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ കൃത്യമായൊരു അവലോകനം നടത്തേണ്ടതുണ്ട്. 59 വകുപ്പുകള്‍ അടങ്ങുന്ന, സങ്കീർണ്ണമായ നിയമഭാഷയില്‍ എഴുതപ്പെട്ട ഈ…

Read More

ലോകത്തെ ഞെട്ടിച്ച ഹോങ്കോങ് തീപിടുത്തം; സ്ഥിരീകരിച്ചത് 44 മരണങ്ങൾ; കാണാതായത് മുന്നൂറോളം പേരെ: വിശദാംശങ്ങൾ വായിക്കാം

വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു.279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇവരെ…

Read More

ഇന്ത്യയില്‍ നിന്ന് കടത്തിയ പ്രശസ്‌തമായ ഫ്ലോറന്റൈൻ വജ്രം കാനഡയിലെ ബാങ്ക് ലോക്കറിൽ; പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങൾ വായിക്കാം

ചരിത്രത്തിന്റെ താളുകളില്‍ മറഞ്ഞ ഒരു അമൂല്യ നിധി ഒരു നൂറ്റാണ്ടിനുശേഷം കാനഡയിലെ ഒരു ബാങ്ക് ലോക്കറില്‍ കണ്ടെത്തി.ചരിത്രപ്രസിദ്ധമായ ഫ്ലോറന്റൈൻ വജ്രമാണ് കെബെക്കിലെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന ചാള്‍സ് ഒന്നാമന്റെ ഭാര്യ സിറ്റയാണ് ഈ അമൂല്യ വജ്രം രഹസ്യമായി ഇവിടെ സൂക്ഷിച്ചത്. ചാള്‍സ് ഒന്നാമൻ രാജാറ 100 വർഷം പൂർത്തിയാകുന്നതുവരെ വജ്റം പുറത്തെടുക്കരുതെന്ന് സീറ്റ തന്റെ മക്കള്‍ക്ക് കർശന നിർദേശം നല്‍കിയിരുന്നു. ഈ നിബന്ധനയുടെ കാലയളവ് അടുത്തിടെ പൂർത്തിയായതിനെത്തുടർന്ന്. രാജകുടുംബത്തിലെ നിലവിലെ…

Read More

ലോകത്തെ ഞെട്ടിച്ച്‌ പാകിസ്താൻ്റെ ‘ബ്രൈഡ് മാര്‍ക്കറ്റ്’; 12 – 18 വയസ്സുള്ള പെണ്‍കുട്ടികളെ ചൈനക്കാര്‍ക്ക് വില്‍ക്കുന്നത് 700 ഡോളറിന്: വിശദാംശങ്ങൾ വായിക്കാം

ദാരിദ്ര്യം ഒരു മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പറയുന്നത് വെറുതേയല്ല. സാമ്ബത്തിക ഞെരുക്കത്തില്‍ കൂപ്പുകുത്തിയ പാകിസ്താൻ്റെ ബ്രൈഡ് മാര്‍ക്കറ്റ് കഥകള്‍ നിലവില്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാകിസ്താന്‍ ചൈനക്കാര്‍ക്ക് പണത്തിന് വില്‍ക്കുന്നുവെന്ന വാര്‍ത്ത മനഃസാക്ഷിയുള്ള ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. എന്തുകൊണ്ട് പെണ്‍മക്കളെ വില്‍ക്കുന്നു? പാകിസ്താനിലെ സാമ്ബത്തിക ഞെരുക്കവും, അതിദാരിദ്ര്യവും തന്നെയാണ് ആളുകളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്താൻ്റെ വിദൂര അതിര്‍ത്തി ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് പലപ്പോഴും സമ്ബന്നരായ ചൈനീസുകാര്‍ക്ക് ‘വിവാഹം’ എന്ന പേരില്‍…

Read More

പച്ചമുളക് നിറച്ച പൂളിൽ വസ്ത്രം ധരിച്ച് കുളി; അന്താരാഷ്ട്ര തലത്തിലെ പുതിയ ട്രെൻഡ് ഇങ്ങനെ: വീഡിയോ ദൃശ്യങ്ങൾ കാണാം

വേറിട്ട നിരവധി ചികിത്സാരീതികള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. ഇവിടത്തെ പല പരമ്ബരാഗത മരുന്നുകളും പരിചരണങ്ങളും കൗതുകമുണർത്തുന്നവയാണ്.ചൈനയിലെ ഹോട്ട്‌പോട്ട് (നീരുറവ) ബാത്തുകള്‍ അവയില്‍ പേരുകേട്ടതാണ്. പോഷകഗുണങ്ങളുളള വസ്തുക്കള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ പ്രത്യേക പൂളുകളിലുളള കുളി ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്തരത്തില്‍ ഒരു പ്രത്യേക പൂളില്‍ ചൈനയിലുളളവർ കുളിക്കുന്ന ദൃശ്യങ്ങളാണ് പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. ഹീലോംഗ്ജിയാംഗ് പ്രവിശ്യയിലെ ഹാർബിനിലുളള ഒരു റിസോർട്ടില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഒരു വൃത്താകൃതിയിലുളള ഹോട്ട്‌പോട്ടില്‍ പാതിവസ്ത്രം ധരിച്ച്‌ ആളുകള്‍…

Read More

ലോകത്ത് ആരും നടത്താത്ത ന്യൂക്ലിയർ മിസൈൽ പരീക്ഷണവുമായി റഷ്യ; പ്രസിഡൻറ് പുടിൻ പ്രത്യക്ഷപ്പെട്ടത് സൈനിക വേഷം അണിഞ്ഞ്: യുദ്ധ മുന്നറിയിപ്പോ?

റഷ്യ പുതിയ ആണവ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പുടിന്റെ അവകാശവാദം.മറ്റ് രാജ്യങ്ങളുടെ മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ഏത് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബ്യൂറെവെസ്റ്റ്‌നികിന് കഴിയുമെന്ന് പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മിസൈലിന്റെ നിര്‍ണായക പരീക്ഷണം പൂര്‍ത്തിയായെന്നും, ഇത് വിന്യസിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സൈനിക കമാന്‍ഡ് യോഗത്തില്‍ പുടിന്‍ വ്യക്തമാക്കി. ഈ മിസൈല്‍ ലോകത്ത് വേറൊരു രാജ്യങ്ങള്‍ക്കുമില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒക്ടോബര്‍ 21നാണ്…

Read More

ലോകത്ത് ഈ മൂന്നു പേർക്ക് മാത്രം പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാം; ആരൊക്കെ എന്നറിയാമോ?

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ പ്രധാനമായും ആവശ്യമുള്ള രേഖയാണ് പാസ്പോർ‌ട്ട്. എന്നാല്‍ പാസ്പോർട്ട് ഇല്ലാതെയും ലോകത്തെവിടെയും യാത്ര ചെയ്യാൻ കഴിയുന്ന മൂന്ന് വ്യക്തികളുണ്ട്.ചരിത്രപരമായ പദവി കൈവശമുള്ള ബ്രി‌ട്ടീഷ് രാജാവ്, ജപ്പാൻ ചക്രവർത്തി, ജപ്പാൻ ചക്രവർത്തിനി എന്നിവർക്കാണ് ലോകത്തെവിടെയും സഞ്ചരിക്കാൻ പാസ്പോർ‌ട്ടിന്റെ ആവിശ്യമില്ലാത്തത്. ചാള്‍സ് മൂന്നാമൻ രാജാവിന് മുമ്ബ്, ഈ പദവി എലിസബത്ത് രാജ്ഞിക്കായിരുന്നു. ബ്രിട്ടീഷ് രാജാവ് – ചാള്‍സ് മൂന്നാമൻ രാഷ്ട്രത്തലവൻ എന്ന നിലയില്‍, ചാള്‍സ് മൂന്നാമൻ രാജാവ് പാസ്‌പോർട്ടിന് പകരം സ്വന്തം…

Read More