ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങികൊണ്ടുപോകുന്നത് നിരവധി ആളുകളാണ്. അതുപോലെ ആ പാഴ്‌സല്‍ പത്രങ്ങളില്‍ ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നവരും നിരവധിയാണ്.എന്നാല്‍ പലയിടത്തും ഉപയോഗിക്കുന്നത് കറുത്ത പ്ലാസ്റ്റിക് ബോക്സുകള്‍ ആയിരിക്കും.
കറുത്ത പ്ലാസ്റ്റിക് ബോക്സുകള്‍ കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും അതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് പലർക്കും അറിയില്ല. ഈ രാസ വസ്‍തുക്കള്‍ നമ്മുടെ ഭക്ഷണവുമായി ചേർന്ന് നമ്മുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
എന്താണ് കറുത്ത പ്ലസ്റ്റിക്
കറുത്ത പ്ലാസ്റ്റിക് ഒരു വസ്തുവല്ല, പുനരുപയോഗിച്ച പ്ലാസ്റ്റിക്കുകളും കളറിംഗ് ഏജന്റുകളും സംയോജിപ്പിച്ച വിവിധ പോളിമറുകളുടെ മിശ്രിതമാണിത്. ഇതിന് ഇരുണ്ട നിറം നല്‍കാൻ കാർബണ്‍ ബ്ലാക്ക് എന്ന പിഗ്മെന്റ് ചേർക്കുന്നു. ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ പല കറുത്ത പ്ലാസ്റ്റിക്കുകളും പുനരുപയോഗിച്ച ഇലക്‌ട്രോണിക് വസ്തുക്കളില്‍ നിന്നുമാണ് നിർമ്മിക്കുന്നത്.
പഴയ ടിവികള്‍, കമ്ബ്യൂട്ടറുകള്‍, വയറിംഗ് കേസിംഗുകള്‍ പോലുള്ള പഴയ ദോഷകരമായ സംയുക്തങ്ങകളും ലെഡ്, കാഡ്മിയം, നിക്കല്‍ പോലുള്ള ഘന ലോഹങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ വസ്തുക്കള്‍ ഒരിക്കലും ഭക്ഷണത്തില്‍ സ്പർശിക്കാൻ പാടുള്ളതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ നമ്മള്‍ ഇവ ഭക്ഷണം കഴിക്കാനും, ഭക്ഷണം സൂക്ഷിക്കാനുമായി ഉപയോഗിക്കുന്നു.
കറുത്ത പ്ലാസ്റ്റിക്ക് എങ്ങനെ അപകടകാരിയാകുന്നു?
കറുത്ത പ്ലാസ്റ്റിക്കില്‍ ചൂടുള്ളതോ എണ്ണമയം ഉള്ളതോ ആയ ഭക്ഷണം കഴിക്കുകയോ സുക്ഷിക്കുകയോ ചെയ്താല്‍, അല്ലെങ്കില്‍ അത് നിങ്ങള്‍ ചൂടാക്കുകയോ ചെയ്യുകയാണെങ്കില്‍ അതിലെ രാസ വിഷ വസ്തുക്കള്‍ ചോർന്ന് ഒലിക്കാൻ ഇടയാകും. ചൂട്, കൊഴുപ്പ്, അസിഡിറ്റി എന്നിവയെല്ലാം കൂടി രാസ കുടിയേറ്റ പ്രവർത്തനങ്ങള്‍ ഉണ്ടാകും.
ചൂടുള്ള വസ്തുക്കളില്‍ രാസ പ്രവർത്തങ്ങള്‍ നടക്കുന്നതുപോലെ ഈ പത്രങ്ങളില്‍ ദീർഘ നേരം തണുത്ത ഭക്ഷണം സൂക്ഷിക്കുന്നതും ദോഷകരമാണ്. ഈ പ്രത്രങ്ങളിലേക്ക് തണുപ്പ് ചെല്ലുമ്ബോള്‍ രസവസ്തുക്കള്‍ ഇറങ്ങാൻ സാധ്യത ഉണ്ട്. കൂടാതെ ഈ പാത്രങ്ങളില്‍ ആവർത്തിച്ച് ഭക്ഷണങ്ങള്‍ ചൂടാക്കുകയോ പാകം ചെയ്ത ഭക്ഷണം വീണ്ടും തണുപ്പിക്കാൻ വെക്കുകയോ ചെയ്യുന്നത് എക്സ്പോഷർ സാധ്യത വർദ്ധിപ്പിക്കുന്നു. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് മനുഷ്യ ശരീരത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ വർധിപ്പിക്കും.
2024-2025 വർഷം കെമോസ്ഫിയറും ടോക്സിക് ഫ്രീ ഫ്യൂച്ചറും നടത്തിയ ശാസ്ത്രീയ ഗവേഷണത്തില്‍ 85 ശതമാനം കറുത്ത പ്ലാസ്റ്റിക് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലും ദോഷകരമായ രാസവസ്തുക്കള്‍ക്ക് അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തി. അത്തരത്തില്‍ ഉള്ള കെമിക്കലുകളും അവ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നോക്കാം.
1 ബിഎഫ്‌ആർ
ഇവ ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഭാവിയില്‍ കാൻസറിന് കാരണമാവുകയും ചെയ്യുമെന്ന് പഠങ്ങള്‍ പറയുന്നു
2 ബിപിഎ
ഇവ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കും കൂടാതെ പ്രമേഹത്തിനു കാരണമാകുന്നു
3 ഫ്തലേറ്റുകള്‍
ഇവ പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്നു. അതുപോലെ പ്രത്യുല്‍പാദനക്ഷമതയെയും കുട്ടികളുടെ വികാസത്തെയും തടസ്സപ്പെടുത്തുന്നു.
4 പിഎഎച്ച്
പുനരുപയോഗം ചെയ്യുന്ന വ്യാവസായിക മാലിന്യങ്ങളില്‍ കാണപ്പെടുന്ന കാർസിനോജെനിക് പദാർത്ഥങ്ങലാണ് ഇവ. ഇവ ശരീരത്തില്‍ പ്രവേശിച്ചാല്‍ നിരവധി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാകും.
5 ലെഡ്, കാഡ്മിയം
തലച്ചോറ്, കരള്‍, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും ചെറിയ അളവില്‍ പോലും കറുത്ത പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാൻസർ, ഹോർമോണ്‍ തകരാറുകള്‍, നാഡീവ്യവസ്ഥയ്ക്ക് കേടുപാടുകള്‍, പ്രത്യുല്‍പാദന പ്രശനങ്ങള്‍, വൃക്കയ്ക്കും കരളിനും കേടുപാടുകള്‍ സംഭവിക്കും. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
