തണുപ്പുകാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടാറുണ്ടോ? ചർമ്മത്തിന്റെ മൃദുലത വീണ്ടെടുക്കാനുള്ള 5 മാർഗ്ഗങ്ങൾ ഇവയാണ്
തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സാധാരണമാണ്. എത്ര ലിപ് ബാം പുരട്ടിയാലും കഠിനമായ കാറ്റില്‍ ചുണ്ടുകള്‍ വരണ്ടു നിറംകെടാം.ലിപ് ബാം താല്‍ക്കാലിക തിളക്കം മാത്രം നല്‍കുന്നു, പൊളിയുന്ന ചുണ്ടുകള്‍ക്ക് പരിഹാരവുമല്ല.വരണ്ട ചുണ്ടുകള്‍ക്ക് മികച്ചൊരു പരിഹാരമുണ്ട്: മൃതകോശങ്ങളെ സ്ക്രബ് ചെയ്ത് നീക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് ചുണ്ടുകള്‍ക്ക് മൃദുത്വവും തിളക്കവും നല്‍കും. തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടാൻ കാരണം അവയില്‍ എണ്ണ ഗ്രന്ഥികളില്ലാത്തതാണ്. തണുത്ത കാറ്റ് ഈർപ്പം വലിച്ചെടുക്കുമ്ബോള്‍ ചുണ്ടുകള്‍ വരണ്ടുണങ്ങുന്നു. വീടിനകത്തെ ചൂടാക്കല്‍, നിർജ്ജലീകരണം, ചുണ്ടുകള്‍…
