ദീപങ്ങളുടെ ഉത്സവം ഇങ്ങെത്തി. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 20നാണ്. ഇന്നേദിവസം വീടുകളിലും ക്ഷേത്രങ്ങളിലും വിളക്കുകള്‍ കത്തിക്കാറുണ്ട്.എന്നാല്‍ വിളക്ക് കത്തിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ അത് ദോഷം ചെയ്യും. കാരണം വിളക്ക് കത്തിക്കുമ്ബോള്‍ ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി നമ്മുടെ ഗൃഹത്തിലേക്ക് കയറി വരും എന്നാണ് വിശ്വാസം. എന്നാല്‍ നാം കാണിക്കുന്ന ചില പിഴവുകള്‍ ലക്ഷ്മി ദേവിയുടെ കോപങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ വിളക്ക് കത്തിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യങ്ങള്‍ ഇവയൊക്കെയാണ്.
അതായത് വിളക്കുകളുടെ എണ്ണം, തരം, സ്ഥാനം എന്നിവയ്ക്ക് ദീപാവലി ദിവസത്തില്‍ വിളക്ക് കത്തിക്കുന്നതില്‍ വളരെ പ്രാധാന്യമുണ്ട്. വീടിന്റെ ഐശ്വര്യത്തിന് വേണ്ടി കുറഞ്ഞത് 13 ദീപങ്ങളാണ് തെളിയിക്കേണ്ടത്. അല്ലെങ്കില്‍ 21, 51, 108 എന്നിങ്ങനെ ഒറ്റസംഖ്യകളില്‍ വിളക്ക് കത്തിക്കുക. മണ്‍ചിരാതുകള്‍ കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. അവ ശുദ്ധിയുള്ളതും പുതിയതും ആയിരിക്കണം. പൊട്ടിയതോ കേടായതോ ആയ ചിരാതുകള്‍ കത്തിക്കരുത്.
വീടിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശത്തും വിളക്കുകള്‍ സ്ഥാപിക്കണം. കൂടാതെ തുളസിത്തറ, അടുക്കള, കിണറിനടുത്ത്, പൂജാമുറി കവാടങ്ങള്‍ ജനലുകള്‍ എന്നിവിടങ്ങളില്‍ ദീപം വയ്ക്കുന്നത് ഐശ്വര്യമാണ്. ഇന്ന് കരുതി വീടിന്റെ ശുചിമുറിയുടെ അടുത്ത് അശുദ്ധമായ സ്ഥലങ്ങളിലോ പടിക്കെട്ടുകള്‍ക്ക് താഴെയോ വിളക്ക് വയ്ക്കാൻ പാടില്ല. വിളക്ക് കത്തിക്കുന്നതിനായി ശുദ്ധമായ നെയ്യ് അല്ലെങ്കില്‍ എള്ളെണ്ണ അഥവാ നല്ലെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റ് എണ്ണങ്ങള്‍ ഉപയോഗിക്കരുത്.
തിരി പുതിയതായിരിക്കണം. തിരിയുടെ ദിശ കിഴക്ക് ദിശയിലേക്കോ അല്ലെങ്കില്‍ വടക്ക് ദിശയിലേക്ക് ആയിരിക്കണം. കിഴക്ക് ആരോഗ്യത്തെയും വടക്ക് ധനത്തെയും ആണ് പ്രതിനിധീകരിക്കുന്നത്. ദീപാവലിക്ക് സന്ധ്യക്ക് ശേഷം ലക്ഷ്മി പൂച്ച കഴിഞ്ഞ ദീപങ്ങള്‍ തെളിയിക്കുന്നതാണ് ഏറ്റവും ഉചിതം. ലക്ഷ്മി ദേവിയുടെ സഞ്ചാരസമയം ആണിത്. അതേസമയം ദീപങ്ങള്‍ അണഞ്ഞ് പോകാതെ ശ്രദ്ധിക്കുക. ശുദ്ധിയോടെ വേണം വിളക്ക് കത്തിക്കാൻ. ദീപാവലി ദിനത്തില്‍ വിളക്ക് കത്തിച്ച ശേഷം വീട്ടില്‍ നിന്നും പണമോ ധാന്യമോ എണ്ണയോ മറ്റൊരാള്‍ക്ക് ദാനം ചെയ്യരുത്. ഇത് ലക്ഷ്മിദേവിയെ കൈവിടുന്നതിന് തുല്യമാണ്.

rent a yacht Montenegro https://rent-a-yacht-montenegro.com
вызов нарколога на дом воронеж вызов нарколога на дом воронеж
kde hrát živý baccarat za peníze
Have a look at my web blog; mobilní casino platba bank wire
transfer (Lilliana)
lista kasyn z paysafecard
my site bakarat online 2026
casino extra maquinas tragamonedas gratis (Claire) de
baccarat