വൺപ്ലസ് 15 ഇന്ത്യൻ ലോഞ്ച് നവംബർ 13ന്; ആകാംക്ഷയിൽ ടെക് ലോകം: വിശദാംശങ്ങൾ വായിക്കാം

ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15-ന്റെ ഇന്ത്യൻ അവതരണത്തിന് ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് മാത്രം.നവംബർ 13-നാണ് ഈ മോഡല്‍ ഔദ്യോഗികമായി ഇന്ത്യയില്‍ എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി, ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ കമ്ബനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എങ്കിലും, ഉപയോക്താക്കളുടെയും ടെക് പ്രേമികളുടെയും പ്രധാന ആകാംഷ വണ്‍പ്ലസ് 15-ന് ഇന്ത്യയില്‍ എത്ര രൂപയാകും എന്നതിലാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഓണ്‍ലൈനില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. വണ്‍പ്ലസ് 15-ന്റെ ഇന്ത്യൻ വില…

Read More

18 വർഷം താമസിച്ചത് വിമാനത്താവളത്തിനുള്ളിൽ; ഇറാനിയൻ പൗരൻ മെഹ്‌റാൻ കരിമി നസേരിയുടെ അവിശ്വസനീയം എന്നു തോന്നുന്ന അതിജീവനത്തിന്റെ കഥ വായിക്കാം

2004ല്‍ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനല്‍’ പലരുടെയും പ്രിയപ്പെട്ട സിനിമയാണ്.വിക്ടർ നവോർസ്‌കി എന്ന വിനോദസഞ്ചാരി തന്റെ രാജ്യത്തെ ആഭ്യന്തരകലാപം മൂലം പാസ്‌പോർട്ട് അസാധുവാകുകയും രാഷ്ട്രീയ സാഹചര്യം പരിഹരിക്കപ്പെടുന്നതുവരെ വിമാനത്താവളത്തില്‍ താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ 18 വർഷം കുടുങ്ങിപ്പോയ ഇറാനിയൻ വംശജനായ മെഹ്‌റാൻ കരിമി നസേരിയുടെ യഥാർത്ഥ കഥയില്‍ നിന്നാണ് സിനിമ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എത്രപ്പേർക്കറിയാം. 1943ല്‍ ഇറാനില്‍ ജനിച്ച മെഹ്‌റാൻ കരിമി 1973ല്‍…

Read More

തീവ്രവാദി ആക്രമണങ്ങളില്‍ സൈനികര്‍ക്ക് സുരക്ഷയൊരുക്കാൻ ടാറ്റ; ‘സര്‍വത്ര കവച’മൊരുക്കുന്നു: വിശദാംശങ്ങൾ വായിക്കാം

വെടിയുണ്ടയേറ്റുള്ള അപകടങ്ങളില്‍നിന്ന് സൈനികരെ രക്ഷിക്കാനുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വസ്ത്രം പുറത്തിറക്കി ടാറ്റ അഡ്വാസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്‌എല്‍). വെടിയുണ്ടയേറ്റാല്‍ മരണകാരണമാകുന്ന മുറിവുകള്‍ക്ക് സാധ്യതയുള്ള ശരീരഭാഗങ്ങള്‍ ഏതാണ്ട് പൂർണമായും സംരക്ഷിക്കുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് സ്യൂട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘സർവത്ര കവച്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രി സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്.ഏത് കാലാവസ്ഥയിലും ധരിക്കാവുന്ന തരത്തിലുള്ള സ്യൂട്ടാണ് ഇത്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചുമാറ്റാനും സാധിക്കും. ഭാരം കുറവും എന്നാല്‍…

Read More

കേരളത്തിലെ കോളേജ് അദ്ധ്യാപികയായ ഏക ഹൈന്ദവ സന്യാസിനി; അറിയാം തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ അസി. പ്രൊഫസറായി നിയമിതയായ നിത്യ ചിന്മയിയെക്കുറിച്ച്

കേരളത്തില്‍ കോളേജ് അദ്ധ്യാപകരായി ധാരാളം പുരോഹിതരും കന്യാസ്ത്രീകളുമുണ്ടെങ്കിലും ഹിന്ദു സന്യാസിനി ഒന്നു മാത്രം. ആറു വർഷം മുൻപ് തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ അസി. പ്രൊഫസറായി നിയമിതയായ നിത്യ ചിന്മയി. ശ്രീനാരായണ ഗുരുദേവൻ ഏല്‍പ്പിച്ച നിയോഗമാണിതെന്നാണ് നിത്യ ചിന്മയി പറയുന്നത്. പത്തു വയസുള്ളപ്പോഴേ അദ്ധ്യാപികയാകാനായിരുന്നു മോഹം. ചിന്തകള്‍ വഴിമാറി കാഷായത്തില്‍ ലയിച്ചെങ്കിലും പി.എസ്.സി പരീക്ഷയെഴുതി വേദാന്ത ഗുരുവായി കോളേജിലെത്തുകയായിരുന്നു. അങ്ങനെ ഒരേസമയം അദ്ധ്യാപികയും സന്യാസിനിയുമായി. വേദാന്തത്തില്‍ ബിരുദാനന്തര ബിരുദമുള്ള നിത്യ, ഡോക്ടറേറ്റിനുള്ള ഗവേഷണത്തിന്റെ അവസാനഘട്ടത്തിലാണ്. മലയാറ്റൂർ സ്വദേശി…

Read More