കേരളത്തിൻറെ കടമെടുപ്പ് പരിധി കുത്തനെ കുറച്ച് കേന്ദ്രം; തെരഞ്ഞെടുപ്പ് കാലത്ത് പെൻഷനും ശമ്പളവും അടക്കം മുടങ്ങാൻ സാധ്യത: വിശദാംശങ്ങൾ ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് ഇടിത്തീയായി കേന്ദ്ര സർക്കാർ കടമെടുപ്പുപരിധി കുറച്ചു.ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്ബനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇനി കടമെടുക്കാൻ കഴിയുക 6572 കോടി മാത്രം. ജനുവരി മുതല്‍ മാർച്ച് വരെ കരാറുകാർക്ക് അടക്കം…
