ഇന്ന് നമ്മുടെ മാർക്കറ്റുകളില്‍ വിവിധ തരം ടവലുകള്‍ ലഭ്യമാണ്. ടവലുകളുടെ ഗുണമേന്മയില്‍ വ്യത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാ ടവലുകളുടെയും അറ്റത്ത് നീളത്തിലുള്ള വരകള്‍ കാണാറുണ്ട്.ഈ വരകള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ ടവലുകളുടെ ഭംഗിക്കായി മാത്രം രൂപ കല്‍പ്പന ചെയ്‌തതല്ല. ഒരു പ്രത്യേക ഉദേശ്യത്തിന് വേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ടവലുകളില്‍ ഇത്തരത്തിലുള്ള വരകള്‍ ഉള്‍പ്പെടുത്തിയത്.
ഡിസൈൻ ഡോബി ബോർഡർ എന്നാണ് ഈ വരകള്‍ അറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വരകളുണ്ടാകും. പുരാതന കാലം മുതലുള്ള ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഈ വരകള്‍. ഈജിപ്‌തില്‍ നിന്നാണ് ഇതിന്റെ ആദ്യകാല തെളിവുകള്‍ ലഭിക്കുന്നത്. തൂവാലകളായിരുന്നു ടവലുകളുടെ ആദ്യ രൂപം. അന്ന് ഈജിപ്‌ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൂവാലകള്‍ പദവിയുടെയും സമ്ബത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഈ തൂവാലകളിലെ വരകള്‍ സമൂഹത്തിലെ സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു.
ഒരു തൂവാലയില്‍ ഒന്നില്‍ കൂടുതല്‍ വരകള്‍ ഉണ്ടെങ്കില്‍ അവർക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർന്നതായിരിക്കും. പിന്നീട് ഈ സംസ്‌കാരം പല നാടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഉദാഹരണത്തിന്, ഗ്രീസില്‍ സൈനികർ പരിശീലന സമയത്ത് ഇത്തരത്തിലുള്ള തൂവാലകള്‍ ഉപയോഗിച്ചിരുന്നു. ഓരോ സൈനികനും ഏത് യൂണിറ്റിലാണെന്ന് തിരിച്ചറിയാൻ വരകള്‍ സഹായിച്ചു.ആധുനിക കാലത്തും ടവലുകളില്‍ ഈ വരകള്‍ പിന്തുടരുകയായിരുന്നു. ഇന്ന് ഈ വരകള്‍ ടവലുകളുടെ അലങ്കാരത്തിന്റെ ഭാഗമായാണ് രൂപകല്‍പന ചെയ്യുന്നത്.

Monetize your audience—become an affiliate partner now!
https://shorturl.fm/cMwzp
https://shorturl.fm/pWIPe
https://shorturl.fm/SVmqv
https://shorturl.fm/viOCG
https://shorturl.fm/l1Uvr