ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന വിരുദ്ധമല്ല; നിർണായക നിലപാട് വ്യക്തമാക്കി നിയമ കമ്മീഷൻ: വിശദമായി വായിക്കാം
രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിനായി (ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്) കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ചട്ടക്കൂട് ഭരണഘടനയുടെ അടിസ്ഥാനഘടനയെ ലംഘിക്കുന്നതല്ലെന്നും ഫെഡറല്‍ ഘടനയ്ക്കു വിരുദ്ധമല്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം.ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അഞ്ചുവർഷ കാലാവധി പരിഷ്കരിക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്നും നിയമ മന്ത്രാലയത്തിനു കീഴിലുള്ള 23-ാം നിയമ കമ്മീഷൻ അറിയിച്ചു. ഭേദഗതികള്‍ക്കു നിയമപരമായ പിന്തുണ അറിയിച്ചുകൊണ്ട് നിയമ കമ്മീഷൻ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിശദമായ കുറിപ്പും നല്‍കി….
