Headlines

വാട്സാപ്പിന് ‘അറട്ടൈ’ പോലെ ഗൂഗിൾ ക്രോമിനും ഇന്ത്യൻ ബദൽ; ആപ് സ്റ്റോറിൽ ഒന്നാമതെത്തിയ ‘ഉലാ’ ബ്രൗസറിന് നിരവധി പ്രത്യേകതകൾ: വിശദമായി വായിച്ചറിയാം

ഇന്ത്യൻ സോഫ്റ്റ്‌വെയർ രംഗത്തെ അതികായന്മാരായ സോഹോ കോർപ്പറേഷൻ (Zoho Corporation) ഇപ്പോള്‍ ആഗോള ടെക് ഭീമന്മാർക്ക് ശക്തമായ വെല്ലുവിളിയുയർത്തിക്കൊണ്ടിരിക്കുകയാണ്.അടുത്തിടെ വാട്ട്‌സ്‌ആപ്പിന് ഒരു ഇന്ത്യൻ ബദലായി അവതരിപ്പിച്ച ‘അറട്ടൈ’ (Arattai) മെസ്സേജിങ് ആപ്പ് നേടിയ ഉജ്ജ്വലമായ വിജയം ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി. ‘അറട്ടൈ’ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ ആപ്പ് സ്റ്റോർ ചാർട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ തരംഗത്തിന് പിന്നാലെ, സോഹോയുടെ പുതിയ ഉത്പന്നമായ ‘ഉലാ’ (Ulaa) എന്ന വെബ് ബ്രൗസറും ഇപ്പോള്‍ ആപ്പിളിന്റെ ആപ്പ്…

Read More

രാജ്യത്തിന്റെ അഭിമാനമായിരുന്ന എൻഎസ്ജി കമാൻഡോ; 26/11 ഓപ്പറേഷനിലെ ഹീറോ; രാജസ്ഥാൻ പോലീസിന്റെ പിടിയിലായത് 200 കിലോ കഞ്ചാവുമായി: ബജ്‌റംഗ് സിംഗ് എന്ന സൈനികൻ മയക്കുമരുന്ന് രാജാവായ കഥ എങ്ങനെ

ഭീകരവാദത്തിൻ്റെ കറുത്ത ദിനത്തില്‍, മുംബൈയുടെ രക്ഷകനായി മുന്നില്‍ നിന്ന് പോരാടിയ ധീരൻ! രാജ്യം വീരനായകനായി വാഴ്ത്തിയ ആ എൻഎസ്ജി കമാൻഡോ ഇന്ന് എവിടെയാണ്?ഉത്തരം ഞെട്ടിക്കുന്നതാണ്, മയക്കുമരുന്ന് മാഫിയയുടെ മുഖ്യസൂത്രധാരനായി. 26/11 ആക്രമണത്തില്‍ ധീരതയ്ക്ക് പ്രശംസ നേടിയ ബജ്‌റംഗ് സിംഗ് എന്ന മുൻ കമാൻഡോ, രാജസ്ഥാൻ പോലീസിന്റെ ‘ഓപ്പറേഷൻ ഗഞ്ജനി’യില്‍ 200 കിലോ കഞ്ചാവുമായി അറസ്റ്റിലായിരിക്കുകയാണ്. ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കടത്തിയ മയക്കുമരുന്നുകള്‍ക്ക് പിന്നിലെ ഈ ‘മയക്കുമരുന്ന് രാജാവിനെ’ പിടികൂടാൻ രണ്ട് മാസത്തെ തിരച്ചിലും 25,000 രൂപ…

Read More

ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയിട്ടും വില കുറയ്ക്കാതെ നിരവധി വിൽപ്പന്നങ്ങൾ; ആനുകൂല്യങ്ങൾ നഷ്ടമാകുന്നത് ഉപഭോക്താവിന്: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള കുറുക്ക് വഴിയായി മാറുന്നു.ജിഎസ്‍ടി പരിഷ്കരണത്തെത്തുടര്‍ന്ന് ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും നികുതി കുത്തനെ കുറഞ്ഞിട്ടും ഇതിന്‍റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നില്ല. പല വന്‍കിട കമ്ബനികളും സൂപ്പര്‍ മാര്‍ക്കറ്റുകളും നികുതി കുറവിന്‍റെ നേട്ടം സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനായി മാറ്റുകയാണ്. സാധാരക്കാര്‍ക്ക് വലിയ നേട്ടം ചെയ്യുന്ന പരിഷ്കരണം എന്ന വിശേഷണത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം നടപ്പിലായി പത്ത് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ എന്താണ് വിപണിയിലെ സ്ഥിതി? നികുതി കുറവിന്‍റെ…

Read More

പാലിൽ മായം ചേർത്തിട്ടുണ്ടോ? വീട്ടിൽ വച്ച് തന്നെ കണ്ടുപിടിക്കാനുള്ള 5 എളുപ്പവഴികൾ ഇതാ..: വിശദമായി വായിച്ച് അറിയാം

പാലില്‍ മായം ചേർക്കുന്നത് വ്യാപകമായ ഒരു പ്രശ്നമാണ്. വെള്ളം, അന്നജം (starch), ഡിറ്റർജന്റ്, ഫോർമാലിൻ, കൃത്രിമ പാല്‍ (synthetic milk) തുടങ്ങിയ കലർപ്പുകള്‍ സാധാരണയായി പാലില്‍ കണ്ടുവരുന്നു.ഈ മായംചേർക്കലുകള്‍ പാലിന്റെ പോഷകമൂല്യത്തെ കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ കുട്ടികള്‍ക്കും പ്രായമായവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നല്‍കുന്നതിനാല്‍ ഇന്ത്യൻ വീടുകളില്‍ പാല്‍ സാധാരണമാണ്. എന്നാല്‍, വെള്ളം, അന്നജം, ഡിറ്റർജന്റ്, കൃത്രിമ പാല്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ പാലില്‍ മായം ചേർക്കുന്ന രീതികളെക്കുറിച്ചുള്ള വിവിധ…

Read More

വനിത ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിനെ ചൂടുപിടിപ്പിച്ച് കമന്ററി വിവാദം; പാക്കിസ്ഥാൻ താരത്തെ ആസാദ് കാശ്മീരിന്റെ താരമെന്ന് വിശേഷിപ്പിച്ച മുൻ വനിത ക്രിക്കറ്ററുടെ നടപടിയിൽ പ്രതിഷേധം കത്തുന്നു; വെട്ടിലായി ഐസിസി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ-പാക് വിവാദങ്ങള്‍ വീണ്ടും ക്രക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. ഏഷ്യാകപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിലും വിവാദം ഉയരുകയാണ്.ഇക്കുറി പാക്ക് മുന്‍ താരത്തിന്റെ വിവാദ കമന്ററിയോടെ വെട്ടിലായിരിക്കുന്നത് ഐസിസിയാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പില്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സന മിര്‍ കമന്ററിക്കിടെ നടത്തിയ പരാമര്‍ശം വിവാദത്തിലായിരിക്കുന്നത്. പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് സന മിര്‍ വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ ഐസിസി…

Read More

ഹോളിവുഡ് ലെവൽ ഹൊറർ ഫിലിം പ്രതീതി ജനിപ്പിച്ച് ‘ഡീയസ് ഈറേ’ ട്രെയിലർ; മാസ്മരിക പ്രകടനവുമായി പ്രണവ് മോഹൻലാൽ: ഭയപ്പെടുത്തുന്ന ട്രെയിലർ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

പ്രണവ് മോഹന്‍ലാല്‍-രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ ട്രെയ്ലര്‍ പുറത്തിറക്കി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും ‘ഡീയസ് ഈറേ’ എന്നാണ് ട്രെയ്ലർ നല്‍കുന്ന സൂചന. ‘ക്രോധത്തിന്റെ ദിനം’ എന്നര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന് ടൈറ്റില്‍…

Read More

ടൈപ്പ് ടു പ്രമേഹരോഗികളുടെ ഇഷ്ടം മരുന്ന്; ഒസെംപികിന് ഇന്ത്യയിൽ വിപണനാനുമതി: ഉപയോഗിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാ നോർഡിസ്‌കിന്റെ സെമാഗ്ലൂറ്റൈഡ് ഇൻജെക്ഷനായ ഒസെംപികിന് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്.ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് ഉപയോഗിക്കുന്നത്. എന്താണ് ഒസെംപിക്? എങ്ങനെയാണ് ഈ മരുന്ന് ശരീരത്തില്‍ പ്രവർത്തിക്കുന്നത്? എന്തെല്ലാമാണ് ഇതിലൂടെ നേരിടാൻ പോകുന്ന വെല്ലുവിളികള്‍ എന്നിവ പരിശോധിക്കാം. ടൈപ്പ് 2 പ്രമേഹമുളള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായും സഹായിക്കുന്ന സെമാഗ്ലൂറ്റൈഡ് മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെംപിക്. ദഹനം സാവാധാനത്തിലാക്കുന്നതിനും ഭക്ഷണത്തിനുശേഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക…

Read More

17 വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; പാട്രിയറ്റ് ടീസർ നനഞ്ഞ പടക്കമെന്ന് വിലയിരുത്തൽ; തണുപ്പൻ പ്രതികരണവുമായി ആരാധകരും; അപാകതകൾ എന്തൊക്കെ?

മലയാള സിനിമ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പാട്രിയറ്റ്. മമ്മൂട്ടി രോഗമുക്തി തേടി തിരികെ വരുന്ന സിനിമ, 11 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ, കൂട്ടിന് നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിരയും.കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ റീജോയിന്‍ ചെയ്തത്. ഇതിന് പിന്നാലെ ഇന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകർ. കാത്തിരുന്ന ടീസറിന് വന്‍ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമൊരു ആക്ഷന്‍ ത്രില്ലര്‍…

Read More

ഇന്ത്യയുടെ ആദ്യത്തെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മാണ കരാർ ഏത് കമ്പനിക്ക് ലഭിക്കും? മത്സരത്തിനിറങ്ങുന്നത് 5 വമ്പന്മാർ; പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ച് അറിയാം

ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ.അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ എയറോസ്‌പേസ് പ്രോഗ്രാമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതി ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. 15,000 കോടി രൂപയുടെ ഡിസൈനുള്ള വികസന കരാറിനായി രാജ്യത്തെ അഞ്ച് വന്‍കിട കമ്ബനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. എല്‍ ആന്‍ഡ് ടി, എച്ച്‌എഎല്‍, അദാനി ഡിഫന്‍സ്,…

Read More

35 ദിവസം; 50000 ഷോകള്‍; 1.18 കോടി പ്രേക്ഷകർ: ‘ലോക’ ചരിത്രം കുറിച്ച്തിങ്ങനെ..

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ” ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര” 290 കോടിക്ക് മുകളില്‍ ആഗോള കലക്ഷന്‍ കുതിപ്പ് തുടരുന്നു.മലയാള സിനിമയില്‍ മറ്റ് രണ്ട് ഓള്‍ ടൈം റെക്കോർഡുകള്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തില്‍ കണ്ടത്. കൂടാതെ കേരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യമായി 50000 ഷോകള്‍ പിന്നിടുന്ന ചിത്രമായും ലോക മാറി. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം,…

Read More