കേരളതീരങ്ങളിൽ മത്തി ലഭ്യത കുറയാനുള്ള കാരണമെന്ത്? ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ ഇങ്ങനെ…
കേരള തീരപ്രദേശത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വർധനവും അതിന്റെ പാരിസ്ഥിതിക-സാമ്ബത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ച കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) പുതിയ പഠന റിപ്പോർട്ട്.മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് ഗവേഷകർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കടലിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്ക് വഴിയൊരുക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയില്‍ സമീപ വർഷങ്ങളില്‍ ശ്രദ്ധേയമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012-ല്‍ സംസ്ഥാനത്ത് റെക്കോഡ് അളവായ…
