ഹോളിവുഡ് ലെവൽ ഹൊറർ ഫിലിം പ്രതീതി ജനിപ്പിച്ച് ‘ഡീയസ് ഈറേ’ ട്രെയിലർ; മാസ്മരിക പ്രകടനവുമായി പ്രണവ് മോഹൻലാൽ: ഭയപ്പെടുത്തുന്ന ട്രെയിലർ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

പ്രണവ് മോഹന്‍ലാല്‍-രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ ട്രെയ്ലര്‍ പുറത്തിറക്കി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും ‘ഡീയസ് ഈറേ’ എന്നാണ് ട്രെയ്ലർ നല്‍കുന്ന സൂചന. ‘ക്രോധത്തിന്റെ ദിനം’ എന്നര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന് ടൈറ്റില്‍ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരിക്കുന്നു.

‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വമ്ബന്‍ സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്ന സൂചനയാണ് ടീസറും ട്രെയ്‌ലറും നല്‍കുന്നത്. ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഉള്‍ക്കൊള്ളുന്നതാണ് ട്രെയിലർ.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ഐ എസ് സി. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍. എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി. സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്സ്: എം ആർ രാജാകൃഷ്ണന്‍. മേക്കപ്പ്: റൊണക്‌സ് സേവ്യര്‍. സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍.

കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ. പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ. സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍. കളറിസ്റ്റ്: ലിജു പ്രഭാകര്‍. വിഎഫ്‌എക്‌സ്: ഡിജിബ്രിക്‌സ്. ഡിഐ: രംഗ്‌റെയ്സ് മീഡിയ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍. മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്. പിആര്‍ഒ: ശബരി.

Leave a Reply

Your email address will not be published. Required fields are marked *