വിവാഹമോചനം നേടിയ ഇന്ത്യൻ പുരുഷന്മാർ കടക്കെണിയിൽ ആകുന്നു; സാമ്പത്തിക തകർച്ചയുടെ കണക്കുകൾ ഇങ്ങനെ: വിശദമായി വായിക്കാം
രാജ്യത്ത് വിവാഹമോചനം സംബന്ധിച്ച കണക്ക് പരിശോധിക്കുമ്ബോള്‍ ദേശീയതലത്തില്‍ 1% എന്ന തോതില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ അതിന്റെ മറുവശം നോക്കുമ്ബോള്‍ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനു സാമ്ബത്തിക തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഒരു മാഗസിൻ പുറത്തുവിട്ട സർവേ പ്രകാരം വിവാഹമോചിതരായ പുരുഷന്മാരില്‍ ഏകദേശം 42% പേരും ജീവനാംശം അല്ലെങ്കില്‍ നിയമപരമായ ചെലവുകള്‍ക്കായി വായ്പ എടുത്തതായും അതില്‍, പകുതിയോളം പേർ 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നും സൂചിപ്പിക്കുന്നു. വിവാഹ മോചനം പുരുഷന്മാരില്‍ വൈകാരിക വേദന മാത്രമല്ല, കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയതായി സർവേ…
