Headlines

അർദ്ധരാത്രിയിൽ ബോഗിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പോലീസുകാരൻ: സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്ന വീഡിയോ കാണാം

ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാണ് മുംബൈ. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുമ്ബോള്‍ രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.രാത്രിയില്‍ ആളൊഴിഞ്ഞ ഒരു ട്രെയിനില്‍ ഒരു സ്ത്രീ യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ മുംബൈയിലെ ഈ പൊലീസുകാരന് കയ്യടിക്കുകയാണ്.എല്ലാ സീറ്റുകളും കാലിയായി ആളൊഴിഞ്ഞ ഒരു ട്രെയിനാണ് വീഡിയോയില്‍ കാണുന്നത്. ഒരു മൂലക്കായി ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. ഈ സ്ത്രീക്കായി കാവലിരിക്കുകയാണ്…

Read More

കന്നിമൂലയിലെ കക്കൂസ് പ്രശ്നക്കാരൻ ആണോ? തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ക്ലോസെറ്റ് ദുരന്തമാകുമോ? ലോക ടോയ്‌ലറ്റ് ദിനത്തിൽ ചില വാസ്തു കണക്കുകൾ അറിയാം

ഇന്ന് ലോക ടോയ്‌ലറ്റ് ദിനം. ശുചിമുറിയുമായി ബന്ധപ്പെട്ട ശുചിത്വ ശീലങ്ങളെ കുറിച്ച്‌ മനുഷ്യരില്‍ അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും നവംബർ 19 ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നത്.ശുചിമുറി ഉപയോഗിക്കേണ്ടത്തിന്റെ ആവശ്യകതെയെക്കുറിച്ചും, ശുചിമുറികള്‍ വൃത്തിയോടെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുമെല്ലാം അവബോധം ഉണ്ടാക്കാനാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍, ഇന്നും കേരളത്തില്‍ ശുചിമുറികളല്ല, അവ സ്ഥിതി ചെയ്യുന്ന ഇടങ്ങളാണ് പ്രശ്നം. കന്നിമൂലയില്‍ ടോയ്ലെറ്റ് പണിഞ്ഞാല്‍ വലിയ ദോഷമുണ്ടാകും എന്ന അന്ധവിശ്വാസം പേറുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷവും. വാസ്തുശാസ്ത്ര…

Read More

കാലി എന്ന് കരുതിയ ഗ്യാസ് സിലിണ്ടറിൽ ബാക്കിയുണ്ടോ; പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

വിറക് അടുപ്പുകള്‍ക്ക് പകരം ഇന്ന് അടുക്കള ഭരിക്കുന്നത് ഗ്യാസ് അടുപ്പാണ്. പാചകം ചെയ്യാൻ വളരെ എളുപ്പമായതിനാലാണ് എല്ലാവരും ഗ്യാസ് അടുപ്പിനെ ആശ്രയിക്കുന്നത്.എന്നാല്‍ പാചകത്തിനായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില ദിനംപ്രതി കൂടിവരികയാണ്. അതിനാല്‍തന്നെ പലരും വളരെ കരുതലോടെയാണ് ഗ്യാസ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സിലിണ്ടർ വാങ്ങുന്നതിന് മുൻപ് പഴയ സിലിണ്ടർ പൂർണമായും തീർന്നോയെന്ന് ഉറപ്പാകേണ്ടതാണ്. പലർക്കും അവ പരിശോധിക്കാൻ അറിയില്ല. അതിനാല്‍ ഗ്യാസ് തീരുന്നതിന് മുൻപ് തന്നെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നു. അത് കണ്ടുപിടിക്കാൻ ഒരു…

Read More

ശബരിമല: മണ്ഡലകാലത്തെ അയ്യപ്പഭക്തരുടെ ദുരിതത്തിന് കാരണം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കെടുകാര്യസ്ഥത; ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശന സൗകര്യം ഒരുക്കണം; കടുപ്പിച്ച് കെ സി

ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുമുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം. ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാതെ യുദ്ധകാല അടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കിന് കാരണം മുന്നൊരുക്കങ്ങളുടെ അപര്യാപ്തയാണെന്ന ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ പ്രതികരണം സംസ്ഥാന സർക്കാരിൻ്റെ പരാജയം സമ്മതിച്ചുകൊണ്ടുള്ള…

Read More

ഇഡ്ഡലിയും ഉപ്പുമാവും വില്ലന്മാർ; മറഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവിനെ കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടർ: വിശദാംശങ്ങൾ വായിക്കാം

ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും എന്തുകൊണ്ടാണ് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?രാവിലെയോ രാത്രി വൈകിയോ മാത്രമായിരിക്കില്ല നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത്. അതിനു കാരണം, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയായിരിക്കാം. പല ഇന്ത്യൻ ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദൈനംദിന ഉപഭോഗം ആരോഗ്യകരമായ പരിധിക്കപ്പുറത്തേക്ക് പോകുമെന്നും ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും പ്രമേഹം, ശരീരഭാരം, ക്ഷീണം തുടങ്ങിയ ദീർഘകാല അപകടസാധ്യതകള്‍ക്ക് കാരണമാകുമെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി സീനിയർ കണ്‍സള്‍ട്ടന്റായ ഡോ. സപ്തർഷി ഭട്ടാചാര്യ ഹിന്ദുസ്ഥാൻ…

Read More

ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ചോരുന്നു; സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത് ഗർഭിണികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇഞ്ചക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ വരെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയേറുന്നുവെന്ന റിപ്പോർട്ടുമായി ബിബിസി.ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് ടെലിഗ്രാമില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് ഏറെ പ്രശസ്തി നേടിയ ആശുപത്രിയിലാണ് സംഭവം. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച്‌ ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നതാണ് പുറത്തുവരുന്ന വിവരം. 2025 ആദ്യം ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ ഗർഭിണികള്‍ക്ക്…

Read More

ട്രെയിൻ യാത്രയ്ക്കിടെ മദ്യം കയ്യിൽ കരുതിയാൽ പിടിക്കപ്പെടുമോ? നിയമം പറയുന്നത് ഇങ്ങനെ; വിശദമായി വായിച്ച് അറിയാം

ട്രെയിൻ യാത്രയ്ക്കിടെ മദ്യമോ മറ്റ് ലഹരിപദാർത്ഥങ്ങളോ കൈവശം വയ്ക്കാമോ? മദ്യപിച്ച്‌ ട്രെയിനില്‍ കയറാൻ അനുവാദമുണ്ടോ?ഇനി , ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശിക്ഷ എപ്രകാരം എന്നു നോക്കാം. ഇന്ത്യൻ റെയില്‍വേ ഇതെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നതാണ്. മദ്യപിച്ചുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാല്‍ എന്ത് സംഭവിക്കും? ട്രെയിനിലോ റെയില്‍വേ പരിസരങ്ങളിലോ മദ്യം കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ലഗേജില്‍ പോലും മദ്യം കൊണ്ടുപോകാൻ അനുവാദമില്ല. സ്വന്തം…

Read More

സ്വർണ്ണവില കൂടുമോ കുറയുമോ? ഏറ്റകുറച്ചിലുകൾക്കിടയിൽ വിദഗ്ധ വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയില്‍ ചാഞ്ചാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളില്‍ വില ഉയർന്നാല്‍ അതിന് തൊട്ടടുത്ത ദിവസം ഉയർന്നതിന്റെ അത്രയും ഇരട്ടി കുറയുന്നത് പോലുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇനി വില കുത്തനെ കൂടുമോ അതോ കുറയുമോയെന്നാണ് ആഭരണപ്രേമികളുടെ ചോദ്യം.എന്തായാലും വലിയൊരു ഉയർച്ചയ്ക്കും താഴ്ചയ്ക്കും ഇപ്പോള്‍ സാധ്യതയില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം’നിലവിലെ ഒരു ട്രെൻഡ് അനുസരിച്ച്‌ സ്വർണവില ഏകദേശം സ്റ്റേബിള്‍ ആയോ അല്ലെങ്കില്‍ ഒരല്പം ഉയർന്നോ…

Read More

ശബരിമല തീർത്ഥാടനം: പൂർണ്ണസജ്ജമായി കെഎസ്ആർടിസി; ബുക്കിംഗ് നടത്തേണ്ടത് എങ്ങനെ?

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട സർവീസുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി.കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നിലയ്ക്കല്‍ പമ്ബ സർവീസുകളും പമ്ബയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. 140 നോണ്‍ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീല്‍ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകള്‍ പമ്ബയിലും നിലയ്ക്കലുമായി മാത്രം സർവീസിന് ഒരുങ്ങിയിരിക്കുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍…

Read More

ദുൽഖർ സൽമാൻ ചിത്രം കാന്ത കേരളത്തിൽനിന്ന് നേടിയത് എത്ര? ആദ്യ നാല് ദിവസത്തെ കളക്ഷൻ കണക്കുകൾ വായിക്കാം

ദുല്‍ഖർ നായകനായെത്തിയ ‘കാന്ത’ വമ്ബൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്ബോള്‍, ദുല്‍ഖർ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്.ഒരു നടനെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുല്‍ഖർ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുല്‍ഖർ നല്‍കിയത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ…

Read More