Headlines

തന്മാത്രയിലെ ഇന്റിമേറ്റ് രംഗങ്ങൾ: ചിത്രീകരണത്തിന് മുമ്പ് സഹതാരത്തോട് മാപ്പ് പറഞ്ഞ് മോഹൻലാൽ; വെളിപ്പെടുത്തൽ ഇങ്ങനെ

മലയാളത്തില്‍ ഏറെ ചർച്ചയായതും ശ്രദ്ധ നേടിയതുമായ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത തന്‍മാത്ര. 2005ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്ബ് നായകനായി വേഷമിട്ട മോഹൻലാല്‍ നായികയായ മീരാ വാസുദേവിനോട് ക്ഷമാപണം നടത്തിയിരുന്നുവത്രെ. അല്‍ഷിമേഴ്‌സ് ബാധിച്ച്‌ ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുന്ന രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് തന്മാത്രയില്‍ മോഹൻലാല്‍ അവതരിപ്പിച്ചത്. രോഗം മൂർച്ഛിക്കുന്ന…

Read More

6 വര്‍ഷത്തിനിടെ 116 സിനിമകള്‍ ചെയ്ത മലയാള സൂപ്പര്‍ ഹീറോ; ആളെ മനസ്സിലായോ?

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ജയൻ. 1939 ജൂലൈ 25-ന് കൊല്ലം ജില്ലയില്‍ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം.കൃഷ്ണൻ നായർ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്‌കൂളിലാണ് ജയൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒരു സർക്കാർ ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്നതിന് പുറമെ, പാട്ടിലും ഏറെ തല്‍പ്പരനായിരുന്നു. മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് അനുസരിച്ച്‌, സ്കൂളിലെ എൻസിസിയില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടത് വഴി ജയന് ഇന്ത്യൻ നാവികസേനയില്‍ നേരിട്ട്…

Read More

200രൂപയിൽ നിന്ന് 25000ത്തിലേക്ക് വർദ്ധിക്കുന്ന ഫീസ്: മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ തുക കുത്തനെ ഉയർത്തി കേന്ദ്രം; നടപ്പിലാക്കി സംസ്ഥാനം; ബാധിക്കുന്നത് ആരെയൊക്കെ?

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി.200 രൂപയായിരുന്ന ഫീസ് 25000 ആക്കി ഉയര്‍ത്തിയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഓട്ടോ – ടാക്‌സി തൊഴിലാളികളേയാണ്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. 2021ല്‍ കേന്ദ്രസര്‍ക്കാര്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും വാഹനയുടമകളും കാര്‍ വില്‍പനക്കാരും ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയിരുന്നു. 2025ല്‍ പുതിയ ഉത്തരവ് കേന്ദ്രം…

Read More

ഗ്യാസ് സ്റ്റൗവിനടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ ഇവയാണ്; വിശദാംശങ്ങൾ വായിക്കാം

അടുക്കളയിലെ ജോലി എളുപ്പമാക്കാൻ പലരും പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പലതും ഗ്യാസ് സ്റ്റൗവിന് ചുറ്റും നമ്മള്‍ സൂക്ഷിക്കാറുണ്ട്.ജോലിയെല്ലാം എളുപ്പമാക്കുമെങ്കിലും, സ്റ്റൗവിന് സമീപം സൂക്ഷിക്കാൻ സുരക്ഷിതമല്ലാത്ത ചില വസ്തുക്കളുണ്ട്. കാരണം ഇവ കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. നിങ്ങള്‍ ഇത്തരത്തില്‍ എന്തെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഉടൻ മാറ്റിക്കോളൂ. പാചക എണ്ണ: കൈയ്യെത്തും ദൂരത്ത് എണ്ണ സൂക്ഷിക്കുന്നത് മിക്കയാളുകളുടെയും ശീലമാണ്. എന്നാല്‍ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേല്‍ക്കുമ്ബോള്‍ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അങ്ങനെ…

Read More

എസ്‌ഐആര്‍: 55,000 എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കാരണങ്ങൾ ഇത്; വിശദമായി വായിക്കാം

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) ഭാഗമായി വിതരണം ചെയ്തവയില്‍ 55,000 ഓളം എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകാത്തവ എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേല്‍ക്കർ.ഇതില്‍ 29,000 ഓളം പേർ മരണപ്പെട്ടവരും 4,500 ഓളം പേരെ കണ്ടെത്താനാകാത്തതും താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റില്‍ തന്നെ ഇരട്ടിപ്പ് വന്നവർ 2,800ഓളം പേരുമുണ്ട്. ഇവരെ പട്ടികയില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരും. ബൂത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വരുന്നവരെ സംബന്ധിച്ച്‌ ബൂത്ത്…

Read More

ആധാർ കാർഡിൽ ഇനി പേരും വിലാസവും ഉണ്ടാവില്ല; ചേർക്കുന്നത് ഫോട്ടോയും ക്യു ആർ കോഡും മാത്രം: പുതിയ അപ്ഡേറ്റിന്റെ വിശദാംശങ്ങൾ വായിക്കാം

പേര്, വിലാസം, ആധാർ നമ്ബർ ഇതൊന്നും ഇനി ആധാര്‍ കാര്‍ഡില്‍ കാണില്ല. കാർഡ് ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകുകയുള്ളൂ ഈ രീതിയില്‍ ആധാര്‍ കാര്‍ഡ് പുനഃരൂപകല്പന ചെയ്യുന്നതിന് പദ്ധതിയിടുന്നു.സ്വകാര്യത സംരക്ഷിക്കാനും ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ തടയുന്നതുമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. 2025 ഡിസംബറില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓഫ്‌ലൈൻ ആധാർ പരിശോധന തടയുന്നതിനും ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ആധാർ…

Read More

അമേരിക്ക നാടുകടത്തിയ കുപ്രസിദ്ധനായ ഇന്ത്യൻ ഗുണ്ടാ തലവൻ; അൻമോൻ ബിഷ്ണോയിയെ ഡൽഹിയിൽ എത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

എന്‍സിപി നേതാവായ ബാബാ സിദ്ധീഖിയുടെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരനായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അന്‍മോല്‍ ബിഷ്‌ണോയിയെ ഡല്‍ഹിയിലെത്തിച്ചു.ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്‌ണോയി. യുഎസില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അന്‍മോല്‍ ബിഷ്‌ണോയിയെ നാടുകടത്തിയത്. ഡല്‍ഹിയിലെത്തിച്ച ബിഷ്‌ണോയിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ‘2022 മുതല്‍ ഇയാള്‍ ഒളിവിലാണ്. ജയിലില്‍ കഴിയുന്ന സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ സിന്‍ഡിക്കേറ്റില്‍ 19ാം പ്രതിയാണ് അന്‍മോല്‍. കേസന്വേഷണത്തില്‍ അന്‍മോല്‍ 2020-23 കാലയളവില്‍ രാജ്യത്ത് നടന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ലോറന്‍സ്…

Read More

45 വർഷമായി ബിജെപി ഭരണം നടത്തുന്ന പഞ്ചായത്ത്; കാസർഗോഡ് ജില്ലയിലെ മധൂറിലെ രാഷ്ട്രീയം ഇങ്ങനെ

കാസര്‍ഗോഡ് ജില്ലയില്‍ 46 വർഷം തുടർച്ചയായി ബിജെപി ഭരിക്കുന്ന ഒരു പഞ്ചായത്തുണ്ട്. അതാണ് മധൂർ പഞ്ചായത്ത്.1979ല്‍ രൂപീകൃതമായതാണ് ഈ പഞ്ചായത്ത്. പക്ഷെ ജന്മം ലഭിച്ച അന്ന് മുതല്‍ ഈ മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരിയ്‌ക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ ഇങ്ങിനെ മറ്റൊരു പഞ്ചായത്ത് ഇല്ല എന്നതാണ് വാസ്തവം. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കില്‍ കാസർഗോഡ് ബ്ളോക്കില്‍ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മധൂർ ഗ്രാമപഞ്ചായത്ത്.കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കോണ്‍ഗ്രസും സിപിഎമ്മും ഈ ബിജെപി…

Read More

പാലിന്റെ കാലി കവറിനും പണം കിട്ടുമെന്ന് അറിയാമോ? നിങ്ങൾ വലിച്ചെറിയുന്ന പല സാധനങ്ങളും കീശനിറയ്ക്കും: ഉപകാരപ്രദമായ അറിവുകൾ ഇങ്ങനെ

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീൻ കേരള കമ്ബനി ആരംഭിച്ച ഇക്കോ ബാങ്കില്‍ ജില്ലയില്‍ രണ്ട് മാസത്തിനിടെ സ്വീകരിച്ചത് 3,893 കിലോ മാലിന്യം.ഇ – മാലിന്യം (ടി വി, ഫ്രിഡ്ജ്, ലാപ്ടോപ്, കംപ്യൂട്ടർ) 7.2 കിലോയും, ബാഗ് /ചെരിപ്പ്/ തെർമോക്കോള്‍ 8 കിലോയും തുണി 58 കിലോയും നിഷ്ക്രിയ മാലിന്യം (പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങള്‍, സിമന്റ് ചാക്ക്) 3,815 കിലോയും വേർതിരിച്ചെടുത്തത് അഞ്ച് കിലോയുമാണുള്ളത്. ശേഖരിക്കുന്നവരില്‍ പുഃനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ്…

Read More

നിങ്ങളുടെ ഭാഗ്യനിറം ഏതാണെന്നറിയാമോ? ബന്ധപ്പെട്ട് കിടക്കുന്നത് ജനന തിയതിയുമായി: വിശദമായി വായിച്ചറിയാം

നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ നിറത്തിനും അതിൻ്റേതായ പ്രതീകാത്മകതയും അർത്ഥവുമുണ്ട്.പുരാതന വേദ പാരമ്ബര്യമനുസരിച്ച്‌, ഓരോ നിറവും ഊർജ്ജത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. സംഖ്യാശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്, ഓരോ ജനനത്തീയതിക്കും (1-9) അതിൻ്റേതായ ഊർജ്ജവും ഗ്രഹ സ്വാധീനവുമുണ്ടെന്നാണ്. ഈ നിറങ്ങള്‍ ഓരോ സംഖ്യയുമായി ബന്ധപ്പെട്ട ശക്തികളെ വർദ്ധിപ്പിക്കുന്നു. ക്ലാസിക്കല്‍ സംഖ്യാശാസ്ത്രത്തെയും പ്രായോഗിക നിർദ്ദേശങ്ങളെയും കുറിച്ചുള്ള ഒരു വഴികാട്ടിയാണിത് (ഇവിടെ ജനനത്തീയതി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുന്നു). എന്നാല്‍ ഓർക്കുക, നിറങ്ങള്‍ വിധി മാറ്റില്ല. അവ നിങ്ങളുടെ സ്വാഭാവിക ശക്തികളെ…

Read More