ദുൽഖർ സൽമാൻ ചിത്രം കാന്ത കേരളത്തിൽനിന്ന് നേടിയത് എത്ര? ആദ്യ നാല് ദിവസത്തെ കളക്ഷൻ കണക്കുകൾ വായിക്കാം

ദുല്‍ഖർ നായകനായെത്തിയ ‘കാന്ത’ വമ്ബൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്ബോള്‍, ദുല്‍ഖർ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്.ഒരു നടനെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുല്‍ഖർ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുല്‍ഖർ നല്‍കിയത്.

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ഇതിനകം ആഗോളതലത്തില്‍ ചിത്രം 24.50 കോടിയലധികം നേടിയിട്ടുണ്ട്. കേരളത്തില്‍ ഞായറാഴ്‍ച മാത്രം 1.02 കോടി കാന്ത നേടിയിട്ടുണ്ട്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത്രയും പഴയ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തിന് ജീവൻ നല്‍കുമ്ബോഴും, ദുല്‍ഖർ അതില്‍ പുലർത്തിയ സൂക്ഷ്മതയും അച്ചടക്കവും വളരെ വലുതാണ്. ഒരു താരമെന്ന നിലയില്‍ മാത്രമല്ല ഒരു നടൻ എന്ന നിലയിലും ഇന്ത്യൻ സിനിമയില്‍ ദുല്‍ഖർ സല്‍മാനെ അടയാളപ്പെടുത്തുന്ന ഒരു പ്രകടനമായി “കാന്ത”യിലെ നടിപ്പ് ചക്രവർത്തിയായ ടി കെ മഹാദേവൻ ആയുള്ള പ്രകടനം വാഴ്ത്തപ്പെടും. ഓരോ നോട്ടം കൊണ്ടും ഭാവം കൊണ്ടും, കഥാപാത്രത്തിന് പകർന്നു നല്‍കിയ ശരീര ഭാഷ കൊണ്ടും വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ച ദുല്‍ഖർ, തന്റെ കൃത്യതയാർന്ന ഡയലോഗ് ഡെലിവറി കൊണ്ടും സ്‌ക്രീനില്‍ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ദുല്‍ഖർ നടത്തിയ പകർന്നാട്ടമാണ് കാന്തയുടെ തന്നെ നട്ടെല്ലായി നില്‍ക്കുന്നത്. ഏത് ഭാഷയിലെ കഥാപാത്രങ്ങള്‍ ചെയ്യുമ്ബോഴും ഇതെല്ലാം നല്‍കാൻ സാധിക്കുന്നു എന്നതാണ് ദുല്‍ഖറിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിർത്തുന്നത് എന്നതും എടുത്തു പറയണം.

സഹതാരങ്ങളായ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ഗംഭീര പ്രകടനങ്ങളുമായി ചിത്രത്തില്‍ നിറയുമ്ബോള്‍, അവരുമായി ദുല്‍ഖർ ഉണ്ടാക്കിയ ഓണ്‍സ്‌ക്രീൻ രസതന്ത്രവും ഈ നടന്റെ മികവിന് ഉദാഹരണമായി ചൂണ്ടി കാണിക്കാൻ സാധിക്കും. സഹതാരങ്ങളുമായി ഉണ്ടാക്കാൻ സാധിക്കുന്ന മനോഹരമായ കെമിസ്ട്രിയാണ് ഒരു നല്ല നടന്റെ ലക്ഷണങ്ങളിലൊന്ന് എന്നത് ഒരിക്കല്‍ കൂടി ഇവിടെ തെളിയിക്കപ്പെടുകയാണ്. മോഡേണ്‍ സ്റ്റൈലിഷ് കഥാപാത്രമായും ഒരു പീരീഡ് ഡ്രാമയിലെ റെട്രോ സ്റ്റൈലില്‍ വരുന്ന കഥാപാത്രമായും സാധാരണക്കാരനായും അതിമാനുഷനായുമെല്ലാം ഒരേപോലെ പ്രേക്ഷകരെ അമ്ബരപ്പിക്കാൻ കഴിയുന്നു എന്നതാണ് ദുല്‍ഖർ സല്‍മാൻ എന്ന നടനെ ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാക്കി മാറ്റുന്നത്. കാന്തയിലെ ഈ ഗംഭീര പ്രകടനം ദേശീയ പുരസ്കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തിന് നേടികൊടുക്കാൻ സാധ്യതയുണ്ടന്ന് നിരൂപകരും സിനിമാ പ്രേമികളും പറയുന്നതിന് കാരണവും, ആ കഥാപാത്രത്തിന് അദ്ദേഹം പകർന്നു നല്‍കിയ സ്വാഭാവികതയും വിശ്വസനീയതയുമാണ്.

വമ്ബൻ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശം സൃഷ്ടിച്ചു കൊണ്ടാണ് കാന്ത മുന്നേറുന്നത്. ഒരേ സമയം ഒരു പീരീഡ് ഡ്രാമ ആയും ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയും മുന്നേറുന്ന ചിത്രം സമ്മാനിക്കുന്നത് ഗംഭീര തീയേറ്റർ അനുഭവമാണെന്നും പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ദുല്‍ഖർ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്ബോള്‍, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം വമ്ബൻ റിലീസായി കേരളത്തില്‍ എത്തിച്ചത് വേഫറെർ ഫിലിംസ് തന്നെയാണ്. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോണ്‍സാല്‍വേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവണ്‍ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആല്‍വിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്‌എക്സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Leave a Reply

Your email address will not be published. Required fields are marked *