ട്രെയിൻ യാത്രയ്ക്കിടെ മദ്യമോ മറ്റ് ലഹരിപദാർത്ഥങ്ങളോ കൈവശം വയ്ക്കാമോ? മദ്യപിച്ച് ട്രെയിനില്‍ കയറാൻ അനുവാദമുണ്ടോ?ഇനി , ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ശിക്ഷ എപ്രകാരം എന്നു നോക്കാം. ഇന്ത്യൻ റെയില്‍വേ ഇതെല്ലാം കർശനമായി നിരോധിച്ചിരിക്കുന്നതാണ്. മദ്യപിച്ചുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കുന്നു.
നിയമം ലംഘിച്ചാല്‍ എന്ത് സംഭവിക്കും?
ട്രെയിനിലോ റെയില്‍വേ പരിസരങ്ങളിലോ മദ്യം കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ലഗേജില്‍ പോലും മദ്യം കൊണ്ടുപോകാൻ അനുവാദമില്ല. സ്വന്തം ആവശ്യത്തിനാണെങ്കില്‍ പോലും മദ്യം കൊണ്ടുപോകാമെന്ന ധാരണ തെറ്റാണ്. യാത്രക്കാരുടെ കയ്യില്‍ നിന്ന് മദ്യം പിടികൂടിയാല്‍ പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.
കർശന നടപടിക്ക് കാരണം
മദ്യപരുടെ മോശം പെരുമാറ്റം, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യത, ട്രെയിനിലെ സഹയാത്രികരുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് റെയില്‍വേ ഈ നിയമങ്ങള്‍ കർശനമാക്കുന്നത്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും മദ്യപിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കാറുണ്ട്.
ഇത് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. യാത്രക്കാരെ കൂടാതെ, ഡ്യൂട്ടി സമയത്ത് റെയില്‍വേ ജീവനക്കാർ മദ്യപിക്കുന്നതും നിയമനടപടികള്‍ നേരിടേണ്ട ഗുരുതരമായ കുറ്റകൃത്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ എല്ലാ യാത്രക്കാരും റെയില്‍വേ നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

вызов нарколога https://narkolog-na-dom-voronezh-10.ru