വിവാഹമോചനം നേടിയ ഇന്ത്യൻ പുരുഷന്മാർ കടക്കെണിയിൽ ആകുന്നു; സാമ്പത്തിക തകർച്ചയുടെ കണക്കുകൾ ഇങ്ങനെ: വിശദമായി വായിക്കാം

രാജ്യത്ത് വിവാഹമോചനം സംബന്ധിച്ച കണക്ക് പരിശോധിക്കുമ്ബോള്‍ ദേശീയതലത്തില്‍ 1% എന്ന തോതില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ അതിന്റെ മറുവശം നോക്കുമ്ബോള്‍ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനു സാമ്ബത്തിക തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ഒരു മാഗസിൻ പുറത്തുവിട്ട സർവേ പ്രകാരം വിവാഹമോചിതരായ പുരുഷന്മാരില്‍ ഏകദേശം 42% പേരും ജീവനാംശം അല്ലെങ്കില്‍ നിയമപരമായ ചെലവുകള്‍ക്കായി വായ്പ എടുത്തതായും അതില്‍, പകുതിയോളം പേർ 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നും സൂചിപ്പിക്കുന്നു.

വിവാഹ മോചനം പുരുഷന്മാരില്‍ വൈകാരിക വേദന മാത്രമല്ല, കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയതായി സർവേ വെളിപ്പെടുത്തുന്നു. കൂടാതെ വിവാഹമോചനത്തിനുശേഷം 29% പേരുടെ ആസ്തിയില്‍ കുറവ് വന്നതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നഗരപ്രദേശങ്ങളില്‍ വിവാഹമോചന നിരക്ക് 30-40% വർദ്ധിച്ചതായും കൂടാതെ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രൂക്ഷമായതായും സൂചിപ്പിക്കുന്നു.

49% പുരുഷന്മാരും ഒത്തുതീർപ്പിനായി ₹5 ലക്ഷത്തിലധികം ചെലവഴിച്ചപ്പോള്‍, സ്ത്രീകളില്‍ ഇത് 19% മാത്രമാണ്. വൈകാരികമായ ഒരു പരീക്ഷണം എന്നതിന് അപ്പുറം വിവാഹമോചനം ഒരു സാമ്ബത്തിക പേടിസ്വപ്നമായി മാറുകയാണ്. നാളുകള്‍ നീണ്ട കോടതി നടപടികള്‍, അഭിഭാഷക ഫീസ്, ജീവനാംശം സംബന്ധിച്ച തർക്കങ്ങള്‍ എന്നിവ മാസങ്ങളോ വർഷങ്ങളോ നീണ്ടുനില്‍ക്കുകയും ഇത് മൂലം സാമ്ബത്തിക ഭാരം വർദ്ധിപ്പിക്കുകയും ഇതിലൂടെ പുരുഷന്മാർ ഒന്നിലധികം വായ്പകള്‍ എടുത്ത് പിടിച്ചു നില്‍ക്കാൻ ശ്രമിക്കുന്നതായും കണക്കുകള്‍ പറയുന്നു.

ഇന്ത്യയില്‍ വിവാഹമോചനം എന്നത് ദേശീയ തലത്തില്‍ അപൂർവമായി തോന്നാം, പക്ഷേ പുരുഷന്മാർക്ക് അത് സാമ്ബത്തികമായി വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വായ്പകള്‍, ജീവനാംശം, നിയമപരമായ ചെലവുകള്‍, നെഗറ്റീവ് നെറ്റ് വർത്ത് എന്നിവ കാരണം ആയിരക്കണക്കിന് പുരുഷന്മാർ കടക്കെണിയിലേക്ക് വീഴുന്നു.

Leave a Reply

Your email address will not be published. Required fields are marked *