ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ആറ് കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഏതൊക്കെയാണ് എന്ന് അറിയേണ്ടേ? വിശദമായി വായിക്കുക

പുത്തന്‍ ഫീച്ചറുകള്‍ കൊണ്ടു വരുന്ന കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് വാട്ട്‌സ്‌ആപ്പ്. ഇപ്പോഴിതാ വാട്‌സ്‌ആപ്പ് ആറ് പുത്തന്‍ ഫീച്ചറുകള്‍ ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്.ആ പുത്തൻ ഫീച്ചറുകളെ വിശദമായി നോക്കാം

ഡോക്യുമെന്‍റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്‌ഡ്

വാട്‌സ്‌ആപ്പ് വഴി നേരിട്ട് ഡോക്യുമെന്‍റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്‌തമാക്കുന്ന ഫീച്ചറാണ് ഈ വന്നിരിക്കുന്നത്. ഇതോടെ ഡോക്യുമെന്‍റ് സ്‌കാനിംഗിനായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും.

പുതിയ സ്റ്റിക്കര്‍ പാക്ക്

വാട്‌സ്‌ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേകത.

വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ട് വിത്ത് മെറ്റ എഐ

വീഡിയോ കോളുകള്‍ വിളിക്കുമ്ബോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്ചാത്തലങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും.

ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്‌ചേര്‍സ്

വാട്‌സ്‌ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നുണ്ട്. ചിത്രങ്ങള്‍ ഓഡിയോയും ആനിമേഷനും നല്‍കി ജിഫാക്കി മാറ്റം. ഇവ വീഡിയോ ആയി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കാനും സാധിക്കും.

മെറ്റ എഐ-ബാക്ക്‌ഡ് ചാറ്റ് തീംസ്

മെറ്റ എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കാം. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്‌ആപ്പ് ശ്രമിക്കുന്നു.

സീംലെസ് ഗ്രൂപ്പ് സെര്‍ച്ച്‌

വാട്‌സ്‌ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച്‌ ചെയ്യാൻ ഇതിലൂടെ കഴിയും.

One thought on “ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ആറ് കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഏതൊക്കെയാണ് എന്ന് അറിയേണ്ടേ? വിശദമായി വായിക്കുക

Leave a Reply

Your email address will not be published. Required fields are marked *