കാറിനുള്ളിലെ ഈ സ്വിച്ചിന്റെ ഉപയോഗം പലർക്കും ഇപ്പോഴും അറിയില്ല; ഹെഡ് ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപയോഗിക്കേണ്ടത് എപ്പോൾ/ എങ്ങനെ? വിശദമായി വായിച്ച് അറിയാം
കാർ ഓടിക്കാൻ മിക്കയാളുകള്‍ക്കും അറിയാമെങ്കിലും കാറിനെ മനസിലാക്കിയവർ വളരെ കുറവായിരിക്കും. ഓടിക്കുമ്ബോള്‍ എന്തെങ്കിലും തകരാർ സംഭവിച്ചാല്‍ ബോണറ്റ് പൊക്കിവെച്ച് കുറച്ചുനേരം നോക്കുന്നതെല്ലാം സിനിമകളില്‍ കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതെല്ലാം നാം ജീവിതത്തിലും പലതവണ പകർത്തിയിട്ടുണ്ടാവും. മെക്കാനിക്കലായി എന്തെങ്കിലും സംഭവിച്ചാല്‍ നേരെ വർക്ക്ക്ഷോപ്പിലേക്ക് പോയാല്‍ പോരെ അത് നോക്കി എന്തിനാ തലപുകയ്ക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത് തന്നെ. മെക്കാനിക്കല്‍ വശങ്ങള്‍ അവിടെ നില്‍ക്കട്ടെ, കാറികത്ത് കൊടുത്തിരിക്കുന്ന പല സ്വിച്ചുകളും എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പലർക്കും ധാരണയില്ലെന്നതാണ് സത്യം. നിങ്ങളുടെ കാറില്‍…
