കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്.ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹന പ്രശ്നങ്ങള്‍
ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനകളാകാം.
2. കൈ- കാലുകളിലെ നീര്
കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
3. വയറുവേദന
വയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
4. വയറിന് ഭാരം തോന്നുന്നത്
അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട.
5. ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
6. മൂത്രത്തിലെ നിറംമാറ്റം
മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉള്‍പ്പെടെയുള്ള കരള്‍ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
7. അകാരണമായി ശരീരഭാരം കുറയുന്നത്
അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
8. അമിത ക്ഷീണം
വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
