ലെയ്സിന്റെ പാക്കറ്റുകളിൽ ഉരുളക്കിഴങ്ങിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി റീ ബ്രാൻഡ് ചെയ്യാൻ തീരുമാനം; കാരണമെന്തെന്ന് അറിഞ്ഞാൽ നിങ്ങൾ മൂക്കത്ത് വിരൽ വെക്കും

ചിപ്‌സുകളിലെ പ്രമുഖനാണ് ലെയ്‌സ്. ലോകത്തെല്ലായിടത്തുമായി ഏകദേശം 200ലധികം വ്യത്യസ്ത രുചികളില്‍ ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍ വില്‍പന നടത്തുന്ന കമ്ബനി ഇപ്പോള്‍ റീബ്രാൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.അടുത്തിടെ നടത്തിയ മാർക്കറ്റിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

200ലധികം വ്യത്യസ്ത രുചികളുള്ള കമ്ബനിയുടെ ചിപ്‌സ് പാക്കറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നിലവില്‍ ഉരുളക്കിഴങ്ങിന്റെ ചിത്രമുള്ളത്. ലെയ്‌സ് എന്ന് കേള്‍ക്കുമ്ബോള്‍ മഞ്ഞയും ചുവപ്പും ചേർന്ന ലോഗോയാണ് മനസ്സിലേക്കെത്തുന്നത്. എന്നാല്‍ ലെയ്‌സിന്റെ ചിപ്‌സുകള്‍ ഉരുളക്കിഴങ്ങില്‍ നിന്നുണ്ടാക്കുന്നതാണെന്ന് ഉപഭോക്താക്കളില്‍ 42% ശതമാനം പേർക്കും അറിയില്ലെന്നാണ് പഠനം പറയുന്നത്. ഇതോടെ പാക്കറ്റുകളില്‍ ഉരുളക്കിഴങ്ങിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി റീബ്രാൻഡ് ചെയ്യാനാണ് കമ്ബനിയുടെ തീരുമാനം.

‘യാഥാർഥ്യത്തില്‍ വേരൂന്നിയത്’ എന്ന് പേരിട്ട് ലെയ്‌സ് നടത്തുന്ന പുതിയ മേക്കോവർ സംസ്‌കരിച്ച ഭക്ഷണപദാർഥത്തിനെതിരെ നടക്കുന്ന ലോകവ്യാപക പ്രതിഷേധം കൂടി കണക്കിലെടുത്താണ് കമ്ബനിയുടെ നീക്കം. തങ്ങളുടെ ചിപ്‌സ് നിർമിക്കുന്നത് തദ്ദേശീയമായ ഉരുളക്കിഴങ്ങുകള്‍ ഉപയോഗിച്ചാണെന്നും തങ്ങള്‍ തീർത്തും സുരക്ഷിതവുമാണെന്നും കാണിക്കാനുള്ള ശ്രമം കൂടിയാണിത്. 2024ല്‍ കമ്ബനി നേരിട്ടിട്ടുള്ള 5% കോടി ലാഭ ഇടിവില്‍ നിന്ന് പുറത്തുകടക്കാൻ പുതിയ മുഖം സഹായിക്കുമെന്ന പ്രതീക്ഷയും കമ്ബനിക്കുണ്ട്.

ലോഗോ മുതല്‍ പാക്കറ്റ് വരെയുള്ള അടിമുടിയൊരു മാറ്റമാണ് കമ്ബനി ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ ചിപ്‌സില്‍ ഉപയോഗിച്ച യഥാർഥ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന 30,00,00, കർഷകർക്ക് വേണ്ടിയാണ് ഈ മാറ്റമെന്നും ആ ചിന്തയാണ് മുന്നോട്ട് നയിക്കുന്നതെന്നും പെപ്‌സികോയുടെ സിഎംഒ ജോണി കാഹില്‍ പറയുന്നു.

ഗസ്സ വംശഹത്യയില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്നു എന്നതിനാല്‍ ലോകമൊട്ടാകെ ബഹിഷ്‌കരിച്ച വസ്തുക്കളില്‍ ഉള്‍പ്പെട്ടതാണ് ലെയ്‌സും പെപ്‌സികോ കമ്ബനിയും.

Leave a Reply

Your email address will not be published. Required fields are marked *