ഭക്ഷ്യ വസ്തുക്കളുടെ വിലകുത്തനെ ഇടിയുന്നു; കാരണങ്ങൾ ഇതാണ്: വിശദാംശങ്ങൾ വായിക്കാം
ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി.ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം ഇടിഞ്ഞു. സെപ്തംബറില്‍…
