ബംഗാളി ഹിന്ദു പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി ചൂഷണം ചെയ്യാൻ എഐഎംഐഎമ്മിന്റെ ഒത്താശ;ഞെട്ടിക്കുന്ന ആരോപണവുമായി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ വായിക്കാം
തെലങ്കാനയെ ഇസ്ലാമിക സംസ്ഥാനമാക്കാൻ കോണ്‍ഗ്രസും എഐഎംഐഎമ്മും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് ആരോപിച്ചു.എഐഎംഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായ ഓള്‍ഡ് ഹൈദരാബാദില്‍ താമസിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള ഹിന്ദു പെണ്‍കുട്ടികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതിനെതിരെ ഇരു പാർട്ടികളും കണ്ണടച്ചിരിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ നടന്ന പത്രസമ്മേളനത്തിനിടെയാണ് മന്ത്രി ആരോപണങ്ങളുടെ ഒരു പരമ്ബര ആരംഭിച്ചത്.കുടിയേറ്റ കുടുംബങ്ങളില്‍ നിന്നുള്ള ഈ കൗമാരക്കാരായ പെണ്‍കുട്ടികളെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കുമരുന്നിന് അടിമകളാക്കുകയും അവർ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന്…
