പായ്ക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാക്കറ്റ് പാലുകളാണ് ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കാറുള്ളത്. പാസ്ചറൈസേഷൻ ചെയ്താണ് പാക്കറ്റ് പാലുകള്‍ വരുന്നത്.പാക്കറ്റ് അല്ലാതെ വീടുകളില്‍ നിന്നൊക്കെ നേരിട്ടു വാങ്ങുന്ന പാല്‍ തിളിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പാസ്ചറൈസേഷൻ ചെയ്ത പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യകതയില്ല.

പാസ്ചറൈസേഷൻ എന്നാല്‍ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ ന‍‍ശിപ്പിക്കാൻ ഉയർന്ന താപനിലയില്‍ നിശ്ചിത സമയത്തേക്ക് പാല്‍ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവ‍ഴി പാല്‍ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവ‍ഴി സാധിക്കും.

അതിനാല്‍ തന്നെ പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കാതെ ഉപയോഗിക്കാൻ സാധിക്കും. ഇതേ പാല്‍ വീണ്ടും തിളപ്പിച്ചു എന്നത് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല മറിച്ച്‌ അതുവ‍ഴി പാലില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങള്‍ നഷ്ടമാകാൻ സാധ്യതയുണ്ട് താനും. കൂടുതല്‍ നേരം ചൂടാക്കുന്നതിന് അനുസരിച്ച്‌ പാലിന്റെ ഗുണം കൂടുതല്‍ ഇല്ലാതെയാകുകയാണ് ചെയ്യുന്നത്. അതിനാല്‍ ചൂട് പാല്‍ കുടിക്കണം എന്നുണ്ടെങ്കില്‍ പാല്‍ തിളപ്പിക്കേണ്ട ആവശ്യകതയില്ല, ചൂടാക്കിയാല്‍ മാത്രം മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *