അനാവശ്യമായി അമിത പിഴ ഈടാക്കുന്നു; ഇനി കേരളത്തിലേക്ക് സർവീസില്ല: കടുത്ത നിലപാടുമായി അന്യസംസ്ഥാന ബസ് ഓപ്പറേറ്റർമാർ
കേരളത്തിലേക്കുള്ള സ്വകാര്യ അന്തർ-സംസ്ഥാന ബസ് സർവീസുകള്‍ നിർത്തിവെച്ച് തമിഴ്നാട്ടിലെ സ്വകാര്യ അന്തർസംസ്ഥാന ബസുടമകള്‍.ഇന്ന് ഒക്ടോബർ ഏഴാം തീയതി മുതല്‍ അനിശ്ചിതക്കാലത്തേക്കാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നതെന്ന് തമിഴ്നാട് പ്രൈവറ്റ് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും സർവീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത് പിഴ ചമുത്തുകയാണെന്നും യാത്രക്കാരെ വഴിയില്‍ ഇറക്കി വിടുന്നുയെന്നുമാണ് സ്വകാര്യ ബസുടമകള്‍ ആരോപിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് കേരളത്തിലേക്കുള്ള സർവീസ് അനിശ്ചിതക്കാലത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും…
