എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഎഫ്‌ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും.എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1,000 രൂപയില്‍നിന്ന് 2,500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണു റിപ്പോർട്ട്.
2014-ല്‍ ആണ് ഇപിഎഫ്‌ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നത്.നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്ബോള്‍ 1,000 രൂപ വളരെ കുറവാണെന്നാണു പെൻഷൻകാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.
മിനിമം പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ട്രേഡ് യൂണിയനുകളും പെൻഷൻകാരുടെ വിവിധ സംഘടനകളും ആവശ്യപ്പെട്ടത് വരുന്നത്. ഇതിനോട് സെൻട്രല്‍ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗം പൂർണമായും അനുകൂല നിലപാട് എടുക്കാൻ സാധ്യതയില്ല. പകരം മിനിമം പെൻഷൻ 2 ,500 രൂപയായി വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നുമാണ് റിപ്പോർട്ട്. യോഗത്തി െ ന്‍റ മറ്റൊരു പ്രധാന അജൻഡ ഇപിഎഫ്‌ഒ 3.0 പദ്ധതിയാണ്. ഇതിൻപ്രകാരം സ്ഥാപനത്തെ പൂർണമായും ഡിജിറ്റല്‍, പേപ്പർരഹിതമാക്കുന്നതിനുള്ള പദ്ധതികളുമുണ്ട്.
എടിഎമ്മുകളില്‍നിന്നു നേരിട്ട് പിഎഫ് തുക പിൻവലിക്കല്‍, യുപിഐ വഴിയും തല്‍ക്ഷണ പിഎഫ് തുക പിൻവലിക്കല്‍, തല്‍സമയ ക്ലെയിം സെറ്റില്‍മെന്‍റ്, രേഖകളിലെ തിരുത്തല്‍ സൗകര്യം, മരണവുമായി ബന്ധപ്പെട്ട ക്ലയിമുകള്‍ ഓണ്‍ലൈനായി അതിവേഗം തീർപ്പാക്കല്‍ തുടങ്ങിയവ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണു വിവരം.
ഇൻഫോസിസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് തുടങ്ങിയ വൻകിട ഇന്ത്യൻ ഐടി സ്ഥാപനങ്ങളെയാണ് ഇത്തരത്തിലുള്ള സാങ്കേതിക നവീകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വങ്ങള്‍ ഇപിഎഫ്‌ഒ ഏല്‍പ്പിച്ചിരിക്കുന്നത്.

Быстрая профессиональная монтаж видеонаблюдения для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.
Steam Desktop Authenticator https://steamdesktopauthenticator.net is a popular solution for Steam users who need access to Steam Guard features on their computer. It conveniently verifies actions, protects your account, and manages authentication in a single app.
exchange usdt erc20 to cash eur exchange usdt cash