ഭൂട്ടാൻ വാഹന കടത്ത്; ദുൽഖറിന്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് പരിശോധന നീണ്ടത് 13 മണിക്കൂർ: വിശദാംശങ്ങൾ വായിക്കാം

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഉദ്യോഗസ്ഥര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന നടത്തി.എളംകുളത്തെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്.

വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥ വിവരങ്ങള്‍, പണം നല്‍കിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനില്‍ നിന്നും തേടിയത്.ബുധനാഴ്ച രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. ദുല്‍ഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും വിവിധ കാര്‍ ഷോറൂമുകളിലും ഉള്‍പ്പെടെ ഇ ഡി പരിശോധന നടന്നു.

ഭൂട്ടാന്‍ വാഹനക്കടത്തില്‍ ഹവാല ഉള്‍പ്പെടെ അനധികൃത സാമ്ബത്തിക ഇടപാടുകള്‍ നടന്നുവെന്ന കണ്ടെത്തലിലാണ് ഇ ഡി പരിശോധന. ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നതിനെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

കേരളത്തില്‍ അഞ്ച് ജില്ലകളിലായുള്ള വാഹന ഡീലര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ ചെന്നൈയിലും കോയമ്ബത്തൂരുമാണ് ഇ ഡി പരിശോധന നടന്നത് .ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്തില്‍ ഫെമ ചട്ട ലംഘനം നടന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *