പാലിന്റെ കാലി കവറിനും പണം കിട്ടുമെന്ന് അറിയാമോ? നിങ്ങൾ വലിച്ചെറിയുന്ന പല സാധനങ്ങളും കീശനിറയ്ക്കും: ഉപകാരപ്രദമായ അറിവുകൾ ഇങ്ങനെ

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീൻ കേരള കമ്ബനി ആരംഭിച്ച ഇക്കോ ബാങ്കില്‍ ജില്ലയില്‍ രണ്ട് മാസത്തിനിടെ സ്വീകരിച്ചത് 3,893 കിലോ മാലിന്യം.ഇ – മാലിന്യം (ടി വി, ഫ്രിഡ്ജ്, ലാപ്ടോപ്, കംപ്യൂട്ടർ) 7.2 കിലോയും, ബാഗ് /ചെരിപ്പ്/ തെർമോക്കോള്‍ 8 കിലോയും തുണി 58 കിലോയും നിഷ്ക്രിയ മാലിന്യം (പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങള്‍, സിമന്റ് ചാക്ക്) 3,815 കിലോയും വേർതിരിച്ചെടുത്തത് അഞ്ച് കിലോയുമാണുള്ളത്.

ശേഖരിക്കുന്നവരില്‍ പുഃനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ ഇക്കോ ബാങ്കില്‍ എത്തിച്ചു നല്‍കുന്നവർക്ക് നിശ്ചിത തുക നല്‍കും. എന്നാല്‍ നിഷ്ക്രിയ മാലിന്യങ്ങള്‍, ആപത്കര മാലിന്യങ്ങള്‍ (ട്യൂബ്, സി.എഫ്.എല്‍) തുടങ്ങിയവ സംസ്‌കരിക്കാൻ അധികം ചെലവ് വരുമെന്നതിനാല്‍ മാലിന്യം തരുന്നവരുടെ പക്കല്‍ നിന്ന് ചെറിയ തുക ഈടാക്കും.വിലവിവര പട്ടിക ശേഖരണം നടക്കുന്ന ഗോഡൗണില്‍ പ്രദർശിപ്പിച്ചിരിക്കും. വീടുകള്‍, സ്ഥാപനങ്ങള്‍, നിർമ്മാണ, ആഘോഷ സ്ഥലങ്ങള്‍ തുടങ്ങി എവിടെയുമുണ്ടാകുന്ന അജൈവ മാലിന്യവും ഇക്കോ ബാങ്കില്‍ നല്‍കാം. നിലവില്‍ ഹരിത കർമ്മ സേനകള്‍ വഴി എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങളും നഗരസഭകള്‍ വഴി ഇലക്‌ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇക്കോ ബാങ്കിന്റെ പ്രവർത്തനം. മാലിന്യങ്ങള്‍ തരം തിരിച്ച്‌ സംസ്‌കരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ക്ലീൻ കേരള കമ്ബനിയായിരിക്കും.

നേരിട്ട് എത്തിക്കണം

വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നേരിട്ട് ചന്ദനത്തോപ്പ് ചാത്തിനാംകുളത്തെ ഗോഡൗണിലെത്തിക്കണം.

  • ക്ലീൻ കേരള കമ്ബനിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഇക്കോ ബാങ്ക്.
  • തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഇവിടെ മാലിന്യം ശേഖരിക്കും.
  • ഞായർ ,പൊതു അവധി ദിവസങ്ങളില്‍ പ്രവർത്തിക്കില്ല.

ഇവ സ്വീകരിക്കില്ല

  • ഭക്ഷണാവശിഷ്ടം
  • മെഡിക്കല്‍ – സാനിറ്ററി മാലിന്യം
  • അപകടകരമായ രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്നറുകള്‍.

ഫോൺ

0474 271 0010

755 808 9944

പണം ഈടാക്കുന്നത് (കിലോയ്ക്ക് )

പെറ്റ് ബോട്ടില്‍ ₹ 17കാർഡ് ബോർഡ് ₹ 8അലൂമിനിയം കാൻ ₹ 70ഇരുമ്ബ് ₹ 18ഗ്ലാസ് ബോട്ടില്‍ ₹ 1.15മില്‍ക്ക് കവർ ₹ 12പേപ്പർ മിക്സ് ₹ 1.5സ്റ്റീല്‍ ₹ 27

മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇക്കോ ബാങ്ക് ആരംഭിച്ചത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.- ക്ലീൻ കേരള കമ്ബനി അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *