നല്ല ശമ്ബളത്തിനും, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഒക്കെയായി ആളുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.എന്നാല്‍, അതേസമയം തന്നെ ഇന്ത്യയെക്കാള്‍ ജീവിതച്ചെലവും അവിടങ്ങളില്‍ കൂടുതലായിരിക്കും. പല സാധനങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരാറുമുണ്ട്. അതുപോലെ, ജർമ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എൻഐർഐ യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യയില്‍ ജർമ്മനിയേക്കാള്‍ സാധനങ്ങള്‍ക്ക് എത്രമാത്രം വില കുറവാണ് എന്നാണ് യുവാവ് ആശ്ചര്യപ്പെടുന്നത്. സഹോദരിക്കൊപ്പം ഒരു ഗ്രോസറി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയാണ് യുവാവ് അപ്പോഴാണ് സാധനങ്ങളുടെ വിലയെ ചൊല്ലി ആശ്ചര്യം പ്രകടിപ്പിക്കുന്നത്.
ആദ്യം യുവാവ് ചെല്ലുന്നത് സ്വീറ്റ്സ് വച്ചിരിക്കുന്ന റാക്കിന്റെ അടുത്തേക്കാണ്. അവിടെ നിന്നും ഒരു ടിക് ടാക് എടുക്കുന്നതും കാണാം. തുടർന്ന് തന്റെ സഹോദരിയോട് ഇതിന് എത്ര രൂപയാണ് എന്ന് ചോദിക്കുന്നു. 20 രൂപ എന്നാണ് സഹോദരിയുടെ മറുപടി. യുവാവ് ആശ്ചര്യത്തോടെ ജർമ്മനിയില്‍ ഇതിന് 200 രൂപ വരും എന്നാണ് പറയുന്നത്. 2.25 ലിറ്ററിന്റെ കൊക്ക-കോളയാണ് പിന്നെ എടുക്കുന്നത്. ഇതിന് എത്ര രൂപയാണ് എന്നും യുവാവ് നോക്കുന്നു. അതിന് 95 രൂപയാണ്. ജർമ്മനിയില്‍ രണ്ട് ലിറ്ററിന് 250 രൂപ കൊടുക്കണം എന്നാണ് യുവാവ് പറയുന്നത്.
