ചരിത്രം വഴി മാറിയ വരവ്: ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതാ ഓഫീസർ ആയി സായി ജാദവ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി.23കാരിയായ സായ് ജാദവ് ആണ് ഈ ചരിത്രപരവും അഭിമാനാർഹമായ നേട്ടത്തിന് ഉടമ. 1932-ല്‍ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസർ കേഡറ്റുകള്‍ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്. കുടുംബത്തിലെ സൈനിക പാരമ്ബര്യത്തിൻ്റെ തുടർച്ച കൂടിയാണ് സായിയുടെ നേട്ടം. മുതുമുത്തശ്ശൻ ബ്രിട്ടീഷ് ആർമിയിലും, മുത്തശ്ശൻ ഇന്ത്യൻ ആർമിയിലും ഉദ്യോഗസ്ഥനായിരുന്നു. ഇതിനെല്ലാം ഉപരിയായി അവരുടെ പിതാവ്…

Read More

കര്‍ണാടകത്തില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങൾ; 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തിയപ്പോള്‍ നടന്നത് 2,170 വിവാഹങ്ങൾ: ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം

കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് ബാലികാ വിവാഹങ്ങള്‍ വര്‍ധിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവില്‍ ഉള്‍പ്പെടെ ബാലികാവിവാഹങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബെംഗളൂരുവില്‍ 2023 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 324 ബാലികാ വിവാഹ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഈ…

Read More

വായ്നാറ്റത്തിന്റെ കാരണങ്ങളേറെ; പരിഹാരം വീട്ടില്‍ത്തന്നെ ഉണ്ട്: വിശദമായി വായിച്ചറിയാം

ആത്മവിശ്വാസം കെടുത്തുന്ന ആരോഗ്യപ്രശ്നമായ വായ്‌നാറ്റത്തിന് (ഹലിറ്റോസിസ്) പ്രധാന കാരണം വായയുടെ ശുചിത്വമില്ലായ്മ, ചില ഭക്ഷണങ്ങള്‍, ചില രോഗാവസ്ഥകള്‍ എന്നിവയാണ്.ദുർഗന്ധമുണ്ടാക്കുന്ന സള്‍ഫർ സംയുക്തങ്ങള്‍ പുറത്തുവിടുന്ന ബാക്ടീരിയകളാണ് ഇതിന് പിന്നില്‍. ദിവസവും രണ്ടുനേരം പല്ലുതേക്കുക. കാരണം, നാലുമുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്ലേക്ക് രൂപപ്പെടാൻ തുടങ്ങും. പല്ലുകള്‍ക്കിടയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ ഫ്ലോസ് ഉപയോഗിക്കാൻ മറക്കരുത്. നാവ് വടിക്കുക എന്നത് വായ്‌നാറ്റം അകറ്റാൻ വളരെ പ്രധാനമാണ്. ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ്ങ് സ്ക്രേപ്പർ കൊണ്ടോ നാവിലെ ബാക്ടീരിയകളെ നീക്കം…

Read More

‘ആ ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ 43 കോടി ലാഭിക്കാമായിരുന്നു, പക്ഷെ…’: ‘ബച്ചന്റെ അച്ഛനായ’ സിനിമയെക്കുറിച്ച്‌ അഭിഷേക് പറയുന്നത് വായിക്കാം

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചത്രമാണ് പാ. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനായപ്പോള്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.അഭിഷേക് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. അമിതാഭ് ബച്ചന്റെ അച്ഛന്‍ ആയിട്ടായിരുന്നു പായില്‍ അഭിഷേക് ബച്ചന്‍ അഭിനയിച്ചെന്നതും ശ്രദ്ധേയമാണ്. പായുടെ നിര്‍മാണത്തെക്കുറിച്ചും താന്‍ എങ്ങനെയാണ് ലാഭം കണ്ടെത്തിയതെന്നും പറയുകയാണ് അഭിഷേക് ബച്ചന്‍. ”ഞാന്‍ ആ സിനിമ നിര്‍മിച്ചത് 17 കോടിയ്ക്കാണ്. നായകന്‍, എന്റെ അച്ഛന്‍ കൂടിയായ, അമിതാഭ് ബച്ചന്റെ…

Read More

എന്താണ് കന്നിമൂല? കെട്ടിട നിർമ്മാണത്തിൽ കന്നിമൂലയ്ക്കുള്ള പ്രാധാന്യമെന്ത്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് .മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത്? അത് കൊണ്ട് തന്നെ മറ്റ് ദിക്കുകളില്‍ നിന്ന് കന്നിമൂലക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു, കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും. അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കുളമോ, കിണറോ,അഴുക്കുചാലുകളോ,കക്കൂസ് ടാങ്കുകളോ, മറ്റ് കുഴികളോ ഒന്നും തന്നെ…

Read More

വായ്പ/ നിക്ഷേപ പലിശകൾ കുറച്ച് എസ്ബിഐ; ഉപഭോക്താക്കൾക്ക് നേട്ടമാകുന്നത് ഇങ്ങനെ

റിസർവ് ബാങ്ക് മുഖ്യ നിരക്കില്‍ പ്രഖ്യാപിച്ച ഇളവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ).മാർജിനല്‍ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് അടിസ്ഥാനമായുള്ള വായ്പകളുടെ നിരക്ക്(എം.സി.എല്‍.ആർ) വിവിധ കാലയളവുകളില്‍ 0.05 ശതമാനം കുറച്ചു. ചെറുകിട, കോർപ്പറേറ്റ് ഉപഭോക്താക്കളുടെ വായ്പാ ബാദ്ധ്യതയും പ്രതിമാസ തിരിച്ചടവ് തുകയും(ഇ.എം.ഐ) കുറയാൻ എസ്.ബി.ഐ നടപടി സഹായിക്കും. ഡിസംബർ 15 മുതല്‍ ബാങ്കിന്റെ അടിസ്ഥാന നിരക്കുകള്‍ 9.90 ശതമാനമായി കുറയും. ഇതോടെ ഭവന, വാഹന, വ്യക്തിഗത, വാണിജ്യ വായ്പകളുടെ…

Read More

ഇന്ത്യൻ സേനയിലെ അതികായർ; ഭയം എന്തെന്നറിയാത്ത പോരാളികൾ: വായിച്ചറിയാം ഗൂർഖ റെജിമെന്റിനെ കുറിച്ച്

‘ ഒരു സൈനികന്‍ തനിക്ക് മരണത്തെ ഭയമില്ലെന്ന് പറഞ്ഞാല്‍, അവന്‍ ഒന്നുകില്‍ കള്ളം പറയുകയാണ് അല്ലെങ്കില്‍ അയാള്‍ ഒരു ഗൂര്‍ഖയാണ് ‘ ഇന്ത്യന്‍ കരസേനയുടെ പരമോന്നത സ്ഥാനമായ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തിയ ആദ്യ വ്യക്തി സാം മനേക് ഷാ ഗൂര്‍ഖ റൈഫിള്‍സിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളായിരുന്നു അത്.കാരണം മരണത്തെ ഭയമില്ലാത്ത ധീരരില്‍ ധീരര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാനാവുന്ന സൈനിക വിഭാഗമായിരുന്നു ഗോര്‍ഖകള്‍. തുടക്കത്തില്‍ റൈഫിള്‍സിനെ ഗൂർഖ റൈഫിള്‍ എന്നായിരുന്നു വിളിച്ചിരുന്നതെങ്കില്‍ പിന്നീട് ഗോർഖ എന്ന് പേര്…

Read More

കുറഞ്ഞ ചെലവിൽ കൂടുതലോടാം; 30 കിലോമീറ്റർ വരെ മൈലേജ് ചെയ്യുന്ന മാരുതിയുടെ അഞ്ച് ബഡ്ജറ്റ് മോഡലുകൾ പരിചയപ്പെടാം

ദിവസേന ഒരുപാട് ദൂരം യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ ഒരു കാര്‍ വാങ്ങുമ്ബോള്‍ മൈലേജിനായിരിക്കും പ്രഥമ പരിഗണന കൊടുക്കുക.ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സാധാരണയായി മിക്കവരുടെയും നോട്ടം പോകുക മാരുതി സുസുക്കി കാറുകളിലേക്കായിരിക്കും. കാരണം, കുറഞ്ഞ ബജറ്റില്‍ മികച്ച മൈലേജ് നല്‍കുന്ന കാറുകളില്‍ ഒട്ടുമിക്ക മോഡലുകളും മാരുതിയുടേതാണ്. മാരുതിയുടെ പല കാറുകളും 30 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് നല്‍കുന്നു. ഇത് നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയുള്ള ബഡ്ജറ്റ് സൗഹൃദമായ മാരുതിയുടെ 5 കാറുകള്‍ നമുക്ക്…

Read More

ആറു ദിവസം കൊണ്ട് നേടിയത് 58.5 കോടി; ബോക്സ് ഓഫീസ് തൂക്കിയടിച്ച് കളങ്കാവൽ: മമ്മൂട്ടി ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ വായിക്കാം

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവല്‍’ ബോക്‌സ് ഓഫീസില്‍ റെക്കോർഡ് കുതിപ്പ് തുടരുകയാണ്.വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനായും എത്തിയ ഈ ചിത്രം റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകതയുമുണ്ട്. ഡിസംബർ 5ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 58.50 കോടി രൂപയാണ് നേടിയതെന്ന് പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഇന്ത്യ…

Read More

ഇൻസ്റ്റാഗ്രാമിൽ ഏത് റീലുകൾ സജസ്റ്റ് ചെയ്യണമെന്ന് ഇനി നിങ്ങൾക്ക് തീരുമാനിക്കാം; യുവർ അൽഗോരിതം ഫീച്ചറുമായി പ്ലാറ്റ്ഫോം: വിശദാംശങ്ങൾ വായിക്കാം

ഇൻസ്റ്റഗ്രാമില്‍ സ്ക്രോള്‍ ചെയ്യുന്നതിനിടെ നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത റീലുകള്‍ ഫീഡില്‍ വരുമ്ബോള്‍ ഇത് എങ്ങനെയെങ്കിലും നിർത്താൻ വഴിയുണ്ടോ എന്ന് ആലോചിക്കുന്നവരാകും നമ്മളില്‍ പലരും.അതിന് ഒരു പുത്തൻ വഴിയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫീഡില്‍ നിങ്ങള്‍ക്ക് എന്ത് കാണണമെന്ന് തീരുമാനിക്കാൻ സാധിക്കുന്ന ‘യുവർ അല്‍ഗോരിതം’ ടാബാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ഫീഡുകളില്‍ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്‍പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചർ. പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ കാണാൻ താല്‍പര്യപ്പെടുന്ന തരത്തിലുള്ള റീലുകള്‍ തിരഞ്ഞെടുക്കാൻ ഇനി…

Read More