കേരളത്തില്‍ കുറച്ച് ആഴ്ച്ചകള്‍ക്ക് മുൻപ് വരെ ഓപ്പറേഷൻ നുംഖോർ എന്നായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. അതില്‍ തന്നെ ഏറെ ആക്ഷേപങ്ങളും കുത്തുവാക്കുകളും കേട്ടതോ ദുല്‍ഖർ സല്‍മാനും.ദുല്‍ഖറിൻ്റെ ഗാരേജ് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ കാണാപാഠമാണ്. താരത്തിൻ്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അതിന് ശേഷം വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.
ദുല്‍ഖർ സല്‍മാൻ്റെ പക്കല്‍ ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച നാലോളം വാഹനങ്ങളുണ്ടെന്നും അതില്‍ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നായിരുന്നു വാദം. സംസ്ഥാനത്ത് ഇത്തരത്തില്‍ ഇരുനൂറോളം വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ 36 എണ്ണം പരിശോധനയില്‍ കസ്റ്റംസ് അറിയിച്ചിരുന്നു.
ഭൂട്ടാനില്‍ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങള്‍ കടത്തിക്കൊണ്ട് വന്ന് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ദുല്‍ഖറിന്റെ വാഹനങ്ങള്‍ അടക്കം പിടികൂടിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എം- പരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തിയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ താരം തൻ്റെ ഗാരേജിലേക്ക് പുതുപുത്തൻ ഡിഫൻഡർ ഒക്ട എത്തിച്ചിരിക്കുകയാണ്. ഡിഫെന്‍ഡര്‍ ഒക്ടയില്‍ വരുത്തിയിരിക്കുന്ന എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍ അതിനെ കൂടുതല്‍ ശക്തവും നൂതനവുമാക്കി മാറ്റിയിട്ടുണ്ട്. ഡിഫെന്‍ഡറിനെ വ്യത്യസ്തമാക്കുന്ന സംഗതികളില്‍ ഒന്ന് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലും എഞ്ചിന്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ ഈ എസ്‌യുവി ഓഫര്‍ ചെയ്യുന്നുവെന്നതാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള എസ്‌യുവി തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു.
സാധാരണ ഡിഫൻഡറിനെക്കാള്‍ കൂടുതല്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്.
ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ വാഹനത്തിന് വെറും 4 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
6D ഡൈനാമിക് സസ്പെന്‍ഷന്‍, പുനര്‍നിര്‍മ്മിച്ച ഷാസി, സസ്പെന്‍ഷന്‍ ഘടകങ്ങള്‍, എസ്‌യുവിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടയറുകള്‍ എന്നിവയൊക്കെയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നുളള എടുത്തു പറയത്തക്ക മാറ്റങ്ങള്‍. അതിനൊപ്പം തന്നെ സാധാരണ ഡിഫെന്‍ഡറുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഒക്ടയ്ക്ക് 68mm വീതിയും 28mm ഉയരവും കൂടുതലാണ്. കൂടാതെ ഒരു മീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുമുണ്ട്.
323 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പുതിയ സവിശേഷതകളും മികച്ച പ്രകടനവും മികച്ച സാങ്കേതികവിദ്യയും കോര്‍ത്തിണക്കിയതിനാല്‍ ഏറ്റവും ദുഷ്‌കരമായ റോഡുകള്‍ പോലും എളുപ്പത്തില്‍ മറികടക്കാന്‍ ഡിഫെന്‍ഡര്‍ ഒക്ടയ്ക്ക് സാധിക്കും. ദുല്‍ഖറിൻ്റെ ഗാരേജിലേക്ക് എത്തുന്നത് മോളിവുഡിലെ ആദ്യത്തെ ഒക്ടയാണ് എന്നത് ഒരു പ്രത്യേകത തന്നെയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
