ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും അംഗീകൃത മെഡിക്കല്‍ ബിരുദം അല്ലാത്തതിനാല്‍ പേരിനുമുന്നില്‍ ഡോക്ടർ എന്ന് ചേർക്കുന്നത് നിയമപരമല്ലെന്നു ഹൈക്കോടതി .തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിർദേശിച്ചു.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

sailing Montenegro yacht rental Montenegro with skipper