പ്രധാനമന്ത്രിയെ സന്ദർശിച്ച് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ചിത്രങ്ങൾ കാണാം

ഐസിസി വനിത ലോകകപ്പ് ജേതാക്കാളായ ഇന്ത്യ ക്രിക്കറ്റ് ടീം പെണ്‍പുലികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് വനിത താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് ജേതാക്കളായ വനിത താരങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

2017ല്‍ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗർ ഓർമ്മിച്ചെടുത്തൂ. ഇപ്പോള്‍ പ്രധാനമന്ത്രിയെ ട്രോഫിയുമായി എത്തി കാണാൻ സാധിച്ചത് അഭിമാനം കൊള്ളുന്നുയെന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പറഞ്ഞു.

തങ്ങളെ എല്ലാവർക്കും പ്രധാനമന്ത്രി പ്രചോദനം നല്‍കിയിരുന്നുയെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന പറഞ്ഞു. താനും തൻ്റെ സഹതാരങ്ങള്‍ക്കും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കാൻ കാരണം പ്രധാമന്ത്രിയാണെന്നും സ്മൃതി മന്ദന പറഞ്ഞു.

2017ലെ ഓർമ പുതുക്കിയ ദീപ്തി ശർമ ട്രോഫിയുമായി എത്തി പ്രധാനമന്ത്രിയെ വീണ്ടും നേരില്‍ കാണാൻ കാത്തിരിക്കുകയായിരുന്നു പറഞ്ഞു.

തൻ്റെ സഹോദരൻ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്ന് ക്രാന്തി ഗൗഡ് പറഞ്ഞപ്പോള്‍, ഉടനെ സഹോദരനെ നേരില്‍ കാണാൻ അവസരം ഒരുക്കാമെന്ന് നരേന്ദ്ര മോദി ഇറപ്പ് നല്‍കി.

താരങ്ങളുടെ ആഭിപ്രായം കേട്ട പ്രധാനമന്ത്രി ലോകകപ്പിലെ അവരുടെ പ്രകടനങ്ങള്‍ വിലയിരുത്തുകയും അവയിലെ മികവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇതു കൂടാതെ പെണ്‍കുട്ടികളില്‍ ഫിറ്റ് ഇന്ത്യയുടെ സന്ദേശം എത്തിക്കണമെന്ന് പ്രധാനമന്ത്രി ലോകകപ്പ് ജേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന അമിത വണ്ണം പ്രശ്നം പ്രധാനമന്ത്രി അവരെ ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളേജുകളിലും പോയി ഫിറ്റ് ഇന്ത്യ ഉയർത്തികാട്ടി അവർക്ക് പ്രചോദനം നല്‍കണമെന്ന് പ്രധാനമന്ത്രി ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *