ഫീച്ചറുകൾ കുത്തിനിറച്ച് ഹ്യൂണ്ടായിയുടെ പുത്തൻ വെന്യൂ; ചെറിയ വിലയിൽ ലഭ്യമാകുന്നത് അൾട്രാപ്രീമിയം ലക്ഷ്വറി: വിശദാംശങ്ങൾ വായിച്ചറിയാം

ഇപ്പോഴത്തെ വാഹന വിപണിയില്‍ ടെക്നോളജിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അത് കൊണ്ട് തന്നെ പരമാവധി ഫീച്ചറുകള്‍ കുത്തിനിറച്ചാണ് ഹ്യുണ്ടായിയുടേയും കിയയുടേയും മോഡലുകള്‍ ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ചതിൻ്റെ സന്തോഷത്തിലാണ് ഹ്യുണ്ടായി.

10 ലക്ഷത്തില്‍ താഴെ ഇത്രയും ഫീച്ചറുകള്‍ ലഭിക്കുന്ന മറ്റൊരു മോഡലുണ്ടോ എന്ന് ആർക്കായാലും തോന്നിപോകും. എതിരാളികളുടെ ചങ്ക് തകർക്കുന്ന വില കൂടി ആയപ്പോള്‍ അക്ഷരാർത്ഥത്തില്‍ വെന്യു കച്ചോടം പിടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വാഹനത്തില്‍ ലഭിക്കുന്ന കിടിലൻ ഫീച്ചറുകളെ കുറിച്ച്‌ വിശദമായി ഒന്ന് അറിഞ്ഞാലോ.

വെന്യുവിലെ ടെക്നോളജികളില്‍ ഏറ്റവും സ്റ്റാൻഡ്‌ഔട്ട് ആയ ഫീച്ചറാണ് ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്നോളജി. ഈ ഒരു ടെക്നോളജി വഴി നിങ്ങള്‍ക്ക് മൊബൈല്‍ പ്പ് വഴി വാഹനം ലോക്ക് അല്ലെങ്കില്‍ അണ്‍ലോക്ക് ചെയ്യുക, ടർബോ DCT വേരിയൻ്റുകളില്‍ വാഹനം സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്നതാണ്. നല്ല വെയിലത്ത് ആണ് വാഹനം പാർക്ക് ചെയ്യേണ്ടി വന്നതെങ്കില്‍ നിങ്ങള്‍ വാഹനത്തില്‍ കയറുന്നതിന് മുൻപ് ഏസി ഓണ്‍ ചെയ്ത് തണുപ്പിക്കാൻ സാധിക്കും. നിങ്ങളുടെ വാഹത്തിൻ്റെ റിയല്‍ ടൈം ട്രാക്കിങ്ങും സാധ്യമാകും.

അടുത്തത് ഫുളളി ഡിജിറ്റല്‍ ക്ലസ്റ്ററാണ്. വാഹനത്തിൻ്റെ ഡ്രൈവിങ്ങ് മോഡ് അനുസരിച്ച്‌ ക്ലസ്റ്റർ മാറുകയും,നാവിഗേഷൻ,മൈലേജ്,ടയർ പ്രഷർ എന്നിങ്ങനെ വാഹനത്തെ കുറിച്ചുളള മുഴുവൻ വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ക്ലസ്റ്ററില്‍ കാണാൻ സാധിക്കും. ഇതെല്ലാം തന്നെ വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ നിങ്ങള്‍ക്കൊരു പ്രീമിയം ഫീല്‍ സമ്മാനിക്കുന്നുണ്ട്.

ടെക്നോളജി എന്ന് പറയുമ്ബോള്‍ ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് വയർലെസ് ആൻഡ്രോയിഡ്, ആപ്പിള്‍ കാർപ്ലേ എന്നിവയൊക്കെയാണല്ലോ. വാഹനത്തിലേക്ക് കയറുമ്ബോള്‍ തന്നെ ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നതും, കോളുകള്‍ ചെയ്യാൻ മൊബൈല്‍ എടുക്കേണ്ട എന്നത് കൊണ്ട് ഡ്രൈവിങ്ങിലെ ശ്രദ്ധ വ്യതിചലിക്കുന്നില്ല എന്നതൊരു പ്രധാന ഗുണമാണല്ലോ.

വായു മലിനീകരണം വാഹന വിപണിയില്‍ വലിയൊരു വിഷയം തന്നെയാണല്ലോ. അത് കൊണ്ട് തന്നെ പുറത്ത് എത്ര മലിനമായ വായു ആണെങ്കിലും നിങ്ങളുടെ ക്യാബിനില്‍ ശുദ്ധവായു നിറയ്ക്കാൻ ഹ്യുണ്ടായി വെന്യുവില്‍ ഇൻ ബില്‍റ്റ് എയർ പ്യൂരിഫയർ നല്‍കിയിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സ് എത്രയെന്ന് കാണിക്കുന്ന ഡിസ്പ്ലേയും ഇതിനൊപ്പമുണ്ട്.പുറത്ത് എത്ര പൊടിയും അഴുക്കുമുണ്ടെങ്കിലും നിങ്ങളുടെ ക്യാബിൻ എപ്പോഴും ഫ്രഷായിരിക്കും.

ഇപ്പോള്‍ ഒട്ടുമിക്ക എല്ലാ വാഹനങ്ങളിലും പ്രത്യേകിച്ച്‌ ടോപ്പ് എൻഡ് മോഡലില്‍ ഒരു സേഫ്റ്റി ഫീച്ചറാണ് ഡാഷ്ക്യാം. ഹ്യുണ്ടായി വെന്യുവില്‍ നിങ്ങളുടെ യാത്ര എത്ര ആനന്ദകകരമായിരുന്നു എന്നതും കുടുബങ്ങളോടും കൂട്ടുകാരോടുമൊത്തുളള അസുലഭ നിമിഷങ്ങള്‍ ക്യാമറയില്‍ പകർത്താനും സാധിക്കും എന്നതാണ് ഇതിൻ്റെ ഗുണം. അത് മാത്രമല്ല അഥവാ വാഹനം അപകടത്തില്‍പ്പെട്ടാല്‍ പോലും അത് റെക്കോർഡ് ചെയ്യുന്നത് കൊണ്ട് ഭാവിയില്‍ ഇൻഷുറൻസിന് പോലും ഗുണകരമാണ്.

മൊത്തത്തില്‍ ഹ്യുണ്ടായി വെന്യു ടെക്നോളജിയുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റാണെന്ന് വേണമെങ്കില്‍ പറയാം. ടെക് പ്രാന്തൻമാർക്ക് മാത്രമല്ല ഏതൊരു ആള്‍ക്കും ഇഷ്ടപ്പെടുന്ന നിരവധി ഫീച്ചറുകളാണ് പുത്തൻ വെന്യുവിലുളളത്. ഏറ്റവും ആകർഷകമായ കാര്യം എന്താണെന്ന് വച്ചാല്‍ 10 ലക്ഷത്തില്‍ താഴെ ഒരു ഡീസല്‍ എസ്‌യുവി സ്വന്തമാക്കാം എന്നതും ഹൈലൈറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *