പ്രകൃതിദൃശ്യങ്ങള്‍ക്കും സവിശേഷ ജീവിതശൈലിക്കും പേരുകേട്ട ഒരു രാജ്യം തുച്ഛമായ തുകക്ക് വിസ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ നോമാഡ് വിസയാണിത്. നിങ്ങള്‍ ഫ്രീലാന്‍സര്‍, സംരംഭകന്‍, വിദേശ കമ്ബനിയുടെ ജീവനക്കാരന്‍ ആരുമാകട്ടെ, ഈ വിസയ്ക്ക് അപേക്ഷിക്കാം. കോസ്റ്റാറിക്കയാണ് ആളുകളെ തേടുന്നത്.
യോഗ്യത:
- തൊഴിലാളിയോ ഫ്രീലാന്‍സറോ തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലോ ആണെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാം
- കോസ്റ്റാറിക്കയുടെ പുറത്തുള്ള കമ്ബനിക്കോ ക്ലയന്റിനോ വേണ്ടി പൂര്‍ണമായും ഓണ്‍ലൈനായാണ് ജോലി ചെയ്യേണ്ടത്
- ഒരു വര്‍ഷം വരെ കോസ്റ്റാറിക്കയില്‍ താമസിക്കണം.
- അധികമായി ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള ഓപ്ഷനുണ്ട് കുറഞ്ഞത് 3,000 ഡോളർ (ഏകദേശം 2,62,476 രൂപ) പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. നിങ്ങള്‍ കുടുംബത്തോടൊപ്പം അപേക്ഷിക്കുകയാണെങ്കില്‍ അത് 4000 ഡോളർ (ഏകദേശം 3,49,967 രൂപ) ആയിരിക്കണം.
- നികുതിരഹിത വരുമാനം, ഊഷ്മളമായ കാലാവസ്ഥ, ആഗോള പ്രൊഫഷണലുകള്‍ എന്നിവയൊക്കെ കോസ്റ്റാറിക്കയിലുണ്ടാകും
ആവശ്യമായ രേഖകള്‍
- സാധുവായ പാസ്പോര്‍ട്ട്
- ക്രിമിനല്‍ രേഖയുണ്ടാകരുത്
- കോസ്റ്റാറിക്കയിലെ സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ്
- ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ കോസ്റ്റാറിക്കയ്ക്ക് പുറത്തായിരിക്കണം താമസം
- കഴിഞ്ഞ 12 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെയോ ശമ്ബള സ്ലിപ്പുകളുടെയോ രൂപത്തിലുള്ള വരുമാനം തെളിയിക്കുന്ന രേഖ
- നിങ്ങളുടെ ജോലിസ്ഥലം സ്ഥിരീകരിക്കുന്ന തൊഴിലുടമയില്‍ നിന്നോ ക്ലയന്റുകളില്‍ നിന്നോയുള്ള കത്തോ കരാറോ
- കഴിഞ്ഞ ആറ് മാസത്തെ ക്രിമിനല്‍ പശ്ചാത്തല പരിശോധന
- റിമോട്ട് ജോലിയുടെയോ സ്വയം തൊഴിലിന്റെയോ തെളിവ്
- എല്ലാ രേഖകളും സ്പാനിഷിലേക്ക് വിവര്‍ത്തനം ചെയ്യണം.
എങ്ങനെ അപേക്ഷിക്കാം: ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് കോസ്റ്റാറിക്കയുടെ ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നൂറ് ഡോളർ (ഏകദേശം 8,749 രൂപ) ആണ് വിസയുടെ ഫീസ്. വിസ ഇഷ്യൂ ചെയ്യാനായി 90 ഡോളർ (7,874 രൂപ) നല്‍കണം.

Freelancer
Technical side