സ്ത്രീകളെ ലക്ഷ്യം വെച്ച് ഓൺലൈൻ ‘ജിഹാദി’ കോഴ്സ്; ഫീസ് 500 പാക്കിസ്ഥാനി രൂപ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓണ്‍ലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്.ജെയ്ഷെ മുഹമ്മദ് ജമാത്ത് ഉല്‍ മുമിനത്ത് എന്ന വനിതാ യൂണിറ്റ് രൂപീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഒരു ഓണ്‍ലൈൻ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാർത്ത. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോഴ്‌സിന്റെ ഭാഗമായി, ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതാ അംഗങ്ങള്‍, സ്ഥാപകൻ മസൂദ്…
