നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ ഗൂഗിൾ മാപ്പിലെ അഞ്ച് നിറങ്ങൾ; അർത്ഥം മനസ്സിലാക്കിയാൽ യാത്ര ഇനി വളരെ എളുപ്പം: വിശദമായി വായിച്ചറിയാം

പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച്‌ പരിചയമുള്ള സ്ഥലങ്ങളിലും നമ്മുടെ കൂട്ടായി ഗൂഗിള്‍ മാപ്പ് മാറിയിരിക്കുകയാണ്.എന്നാല്‍, ചിലപ്പോള്‍ ചെറിയ തെറ്റുകള്‍ ഗൂഗിള്‍ മാപ്പിനും സംഭവിക്കാറുണ്ട്. അത് ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ, അതോ ഗൂഗിള്‍ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഇത് ഏത് യാത്രയ്ക്കും വലിയ സഹായം നല്‍കും.

പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണുക. ഇത് എന്തുകൊണ്ടാണെന്നും എന്താണ് ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ? ഈ നിറങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്നു കൂടി അറിഞ്ഞാല്‍ ഗൂഗിള്‍ മാപ്പിന്റെ ഉപയോഗം പിന്നെയും വര്‍ധിക്കും.

പച്ച നിറം – യാത്ര സുഖകരം

പാത പച്ച നിറത്തില്‍ കാണുമ്ബോള്‍ ആശ്വാസം! പോവേണ്ട വഴിയില്‍ കാര്യമായ ഗതാഗത തിരക്കില്ലെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. യാത്രയ്ക്ക് വലിയ തടസ്സങ്ങളില്ല. ലളിതമായി, സുരക്ഷിതമായി ലക്ഷ്യത്തിലേക്ക് എത്താം.

മഞ്ഞ, ഓറഞ്ച് നിറം- ശ്രദ്ധ വേണം

ഇത് ചെറിയ മുന്നറിയിപ്പാണ്. കുറച്ച്‌ ഗതാഗതം ഉണ്ടാകും. കുറച്ചുകൂടി സമയം വേണം, വേഗം കുറയ്ക്കണം. പക്ഷെ യാത്രയെ ആസ്വദിക്കാന്‍ ഇത് തടസ്സമല്ല.

ചുവപ്പ് നിറം- ഗതാഗതക്കുരുക്ക്

ചുവപ്പ് കാണുന്ന പാതയില്‍ കുരുക്ക് ഉണ്ട്. സാവധാനം മുന്നോട്ട് പോകാം, പക്ഷേ വാഹനങ്ങള്‍ പൂര്‍ണമായി നിർത്തിയിടേണ്ട സാഹചര്യം ഉണ്ടാകാം.

ഇളം നീല നിറം- സമാന്തര വഴികള്‍

തീവ്ര നീല പാത ലക്ഷ്യത്തിലേക്കുള്ള പ്രധാന വഴിയാണ്. ഇളം നീല പാതകള്‍ ചെറിയ സമാന്തര വഴികള്‍ കാണിക്കുന്നു. വലിയ വഴികളല്ലാതെ ചെറിയ വഴികള്‍ പരീക്ഷിച്ച്‌ സഞ്ചാരം ആസ്വദിക്കാം.

പര്‍പ്പിള്‍, ബ്രൗണ്‍ നിറം- അപൂര്‍വ്വ പാതകള്‍

പര്‍പ്പിള്‍ വഴികള്‍ നേരിട്ട് ലക്ഷ്യത്തിലേക്ക് പോകാന്‍ സഹായിക്കില്ല, പക്ഷെ ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക് വഴിതെളിയിക്കുന്നു. മലപാതകള്‍ ബ്രൗണ്‍ നിറത്തില്‍ കാണും – ഹിമാചലും സിക്കിമും സന്ദര്‍ശിക്കുമ്ബോള്‍ ഇത് ശ്രദ്ധിക്കുക.

മറ്റു വിവരങ്ങള്‍

  • പച്ച – പാര്‍ക്കുകള്‍, കാടുകള്‍
  • നീല – നദികള്‍, തടാകങ്ങള്‍, സമുദ്രം
  • വെള്ള – മഞ്ഞു മൂടിയ പ്രദേശങ്ങള്‍
  • ഇളം തവിട്ട് – ബീച്ചുകള്‍
  • ഇരുണ്ട തവിട്ട് – പ്രധാന ദേശീയ പാതകള്‍

ഗൂഗിള്‍ മാപ്പ് എങ്ങനെ ഉപയോഗിക്കാമെന്നറിയുന്നതോടെ, നിങ്ങളുടെ യാത്ര കൂടുതല്‍ സുഗമവും ആസ്വദ്യവുമാകും. അടുത്ത യാത്രക്ക് ഇനി മാപ്പ് നോക്കുമ്ബോള്‍ ഈ നിറങ്ങള്‍ ശ്രദ്ധിക്കൂ, വഴി തേടാനും, പുതിയ ലളിതമായ പാതകള്‍ കണ്ടെത്താനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *