എ ഐ ഉപയോഗിച്ച് വ്യാജ ഐഡി നിർമ്മാണം; ഉയരുന്നത് കനത്ത സുരക്ഷാ വെല്ലുവിളി എന്ന് ടെക്കിയുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ടൂളുകള്‍ ദുരുപയോഗപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ കാർഡുകള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ച്‌ ടെക്കി.ഗൂഗിളിന്റെ ‘നാനോ ബനാന’ എന്ന എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താമെന്ന് യുവാവ് പറയുന്നത്. ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന ടെക്കി ഹർവീണ്‍ സിംഗ് ഛദ്ദയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ട്വിറ്റർ പ്രീത് സിംഗ്’ എന്ന പേരില്‍ വ്യാജമായി നിർമ്മിച്ച പാൻ കാർഡുകളുടെയും ആധാർ കാർഡുകളുടെയും ചിത്രങ്ങള്‍ യുവാവ് എക്സില്‍ പങ്കുവച്ചു. നിലവില്‍ ഇമേജുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഇത്തരം വ്യാജ രേഖകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുമെന്നും ഇത്…

Read More

ബെഞ്ചില്ലാത്ത സ്കൂളിൽ പഠിച്ച വിദ്യാർഥി; ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിൻറെ ചീഫ് ജസ്റ്റിസ്; രാഷ്ട്രപതിയിൽ നിന്ന് ചുമതല ഏറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കുമ്ബോള്‍, ഹരിയാന ഹിസാർ പേട്‌വാറിലെ നാട്ടുകാർ 101 കിലോ ലഡുവും പലഹാരങ്ങളും വിതരണം ചെയ്‌ത് ആഘോഷിച്ചു.സ്വന്തം ഗ്രാമത്തിലെ ബെഞ്ചില്ലാത്ത സ്‌കൂളില്‍ പഠനം ആരംഭിച്ചാണ് അദ്ദേഹം ഉന്നത പദവിയിലെത്തിയത്. ദൈവനാമത്തില്‍ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങിയവ‌ർ പങ്കെടുത്തു….

Read More

ഭീകരവാദത്തിനെതിരെ സഹകരിച്ച് നീങ്ങുവാൻ ഇന്ത്യയും, ഇറ്റലിയും; തീരുമാനം മോദിയും, മെലോനിയും തമ്മിൽ ജി ട്വന്റി ഉച്ചകോടി നടന്ന കൂടിക്കാഴ്ചയിൽ: രാഷ്ട്രങ്ങളുടെ സംയുക്ത നീക്കം ഇങ്ങനെ

ഭീകരവാദത്തിനെതിരെ ഒരുമിച്ച്‌ നീങ്ങാൻ ഇന്ത്യ-ഇറ്റലി ധാരണ. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരവാദത്തിനുള്ള ധനസഹായം തടയാനുള്ള രൂപരേഖയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഡല്‍ഹി സ്‌ഫോടനവും ഇരുവരും ചർച്ച ചെയ്തു. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തി.

Read More

ഡൽഹി സ്ഫോടനത്തിന്റെ പിന്നിൽ ഐഎസ്ഐ കരങ്ങൾ? 2020 മുതൽ ബ്രൈൻ വാഷിംഗ് നടന്നുവെന്ന് സൂചന: റിപ്പോർട്ടുകൾ ഇങ്ങനെ

ഡല്‍ഹി സ്‌ഫോടനത്തില്‍ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് നേരിട്ടു ബന്ധമെന്ന സംശയം ബലപ്പെടുന്നു.ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താൻ ഡോക്‌ടർമാർ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി ‘വൈറ്റ് കോളർ മൊഡ്യൂള്‍’ രൂപീകരിച്ചതില്‍ പാകിസ്ഥാൻ സ്വദേശിയായ ഫൈസല്‍ ഇക്ബാല്‍ എന്നയാള്‍ക്ക് നിർണായക പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികള്‍ക്ക് വിവരം ലഭിച്ചു. ഇയാള്‍ ഐ.എസ്.ഐ ഏജന്റാണെന്നാണ് സംശയം. ഇന്ത്യയില്‍ 200ല്‍പ്പരം ഇടങ്ങളില്‍ സ്‌ഫോടനം നടത്താൻ ഇയാളെ പ്രത്യേകമായി നിയോഗിച്ചുവെന്നാണ് വിവരം. കേസില്‍ അറസ്റ്രിലായ ഡോക്‌ടർമാരുടെ അടക്കം ആപ്പുകളിലൂടെയുള്ള ചാറ്റുകള്‍ വിശദമായി അന്വേഷണസംഘം പരിശോധിക്കുകയാണ്. അതേസമയം,…

Read More

ഐപിഎസുകാരിയാകാൻ ഉപേക്ഷിച്ചത് ഐഎസ്ആർഒയിലെത് ഉൾപ്പെടെ 16 സർക്കാർ ജോലികൾ; യുപിഎസ്സ്സി നേടിയത് ആദ്യ പരിശ്രമത്തിൽ: സിനിമയെ വെല്ലുന്ന തൃപ്തി ഭട്ടിന്റെ ജീവിതകഥ ഇങ്ങനെ..

സര്‍ക്കാര്‍ ജോലികള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ദശലക്ഷക്കണക്കിന് വിദ്യാർഥികള്‍ സർക്കാർ ജോലി നേടുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു.എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ തങ്ങളുടെ സ്വപ്നത്തിലേക്കെത്താൻ സാധിക്കാറുള്ളൂ. ഉത്തരാഖണ്ഡിന്‍റെ മകളായ തൃപ്തി ഭട്ട് അവരില്‍ ഒരാളാണ്. എൻജിനിയറിങ് ബിരുദധാരിയായ തൃപ്തി ഐസ്‌ആര്‍ഒയിലെ കനത്ത ശമ്ബളമുള്ള ജോലി വേണ്ടെന്നു വച്ചാണ് യുപിഎസ്‍സിക്ക് വേണ്ടി പരിശ്രമിച്ചത്. ആദ്യശ്രമത്തില്‍ തന്നെ പരീക്ഷ പാസായ തൃപ്തി ഇപ്പോള്‍ ഡെറാഡൂണില്‍ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി എസ്‍പിയാണ്. ഉത്തരാഖണ്ഡ് അല്‍മോറയിലെ ഒരു ഇടത്തരം കുടുംബത്തിലാണ്…

Read More

പൊതുമേഖല ബാങ്ക് ലേഖനത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; മൂന്നു ബാങ്കുകളെ ഉടൻ ലയിപ്പിക്കും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു.ലയന നടപടികള്‍ പിഎംഒ വൈകാതെ വിലയിരുത്തിയേക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിനുമുന്‍പോ ലയന പ്രഖ്യാപനം വന്നേക്കാമെന്നും സൂചനകളുണ്ട്. ലയനത്തിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ കരട് പദ്ധതിയാണ് പിഎംഒ പരിശോധിക്കുക. ലയനത്തിന് പുറമേ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സ്വയംഭരണാധികാരം ലഭ്യമാക്കല്‍, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയര്‍ത്തല്‍ എന്നിവയും…

Read More

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ മാറ്റം; പുതിയ ലേബർ കോഡ് പ്രാബല്യത്തിൽ: നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍. തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളികളെ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ…

Read More

അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിക്കുന്ന സ്വര്‍ണം വീണ്ടെടുക്കുന്നത് തെറ്റായ രീതിയിൽ; പൊലീസിന് അധികാരമുണ്ടോ? വിശദാംശങ്ങൾ വായിക്കാം

വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും അധികം സ്വര്‍ണക്കടത്ത് നടക്കുന്നത്. അനധികൃതമായി വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പിടികൂടുന്നത്.എന്നാല്‍ ഇത്തരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടാന്‍ പൊലീസിന് അധികാരമുണ്ടോ അങ്ങനെ ഒരു അധികാരം പൊലീസിന് ഇല്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള വിമാനത്താവള പരിസരത്ത് നിന്ന് സ്വര്‍ണം പിടികൂടുന്ന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റംസ് മേഖലയില്‍ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന…

Read More

എസ്‌ഐആര്‍: 55,000 എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കാരണങ്ങൾ ഇത്; വിശദമായി വായിക്കാം

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) ഭാഗമായി വിതരണം ചെയ്തവയില്‍ 55,000 ഓളം എന്യൂമറേഷൻ ഫോമുകള്‍ തിരികെ ശേഖരിക്കാനാകാത്തവ എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേല്‍ക്കർ.ഇതില്‍ 29,000 ഓളം പേർ മരണപ്പെട്ടവരും 4,500 ഓളം പേരെ കണ്ടെത്താനാകാത്തതും താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റില്‍ തന്നെ ഇരട്ടിപ്പ് വന്നവർ 2,800ഓളം പേരുമുണ്ട്. ഇവരെ പട്ടികയില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരും. ബൂത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വരുന്നവരെ സംബന്ധിച്ച്‌ ബൂത്ത്…

Read More

ആധാർ കാർഡിൽ ഇനി പേരും വിലാസവും ഉണ്ടാവില്ല; ചേർക്കുന്നത് ഫോട്ടോയും ക്യു ആർ കോഡും മാത്രം: പുതിയ അപ്ഡേറ്റിന്റെ വിശദാംശങ്ങൾ വായിക്കാം

പേര്, വിലാസം, ആധാർ നമ്ബർ ഇതൊന്നും ഇനി ആധാര്‍ കാര്‍ഡില്‍ കാണില്ല. കാർഡ് ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകുകയുള്ളൂ ഈ രീതിയില്‍ ആധാര്‍ കാര്‍ഡ് പുനഃരൂപകല്പന ചെയ്യുന്നതിന് പദ്ധതിയിടുന്നു.സ്വകാര്യത സംരക്ഷിക്കാനും ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ തടയുന്നതുമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. 2025 ഡിസംബറില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓഫ്‌ലൈൻ ആധാർ പരിശോധന തടയുന്നതിനും ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ആധാർ…

Read More