സര്‍ക്കാര്‍ ജോലികള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ദശലക്ഷക്കണക്കിന് വിദ്യാർഥികള്‍ സർക്കാർ ജോലി നേടുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു.എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ തങ്ങളുടെ സ്വപ്നത്തിലേക്കെത്താൻ സാധിക്കാറുള്ളൂ. ഉത്തരാഖണ്ഡിന്‍റെ മകളായ തൃപ്തി ഭട്ട് അവരില്‍ ഒരാളാണ്.
എൻജിനിയറിങ് ബിരുദധാരിയായ തൃപ്തി ഐസ്‌ആര്‍ഒയിലെ കനത്ത ശമ്ബളമുള്ള ജോലി വേണ്ടെന്നു വച്ചാണ് യുപിഎസ്‍സിക്ക് വേണ്ടി പരിശ്രമിച്ചത്. ആദ്യശ്രമത്തില്‍ തന്നെ പരീക്ഷ പാസായ തൃപ്തി ഇപ്പോള്‍ ഡെറാഡൂണില്‍ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി എസ്‍പിയാണ്.
ഉത്തരാഖണ്ഡ് അല്‍മോറയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് തൃപ്തിയുടെ ജനനം. അധ്യാപക കുടുംബത്തിലെ നാല് മക്കളില്‍ മൂത്തയാളാണ് തൃപ്തി. അല്‍മോറയിലെ ബീർഷെബ സീനിയർ സെക്കൻഡറി സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലുമായായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പന്ത്നഗർ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം, നാഷണല്‍ തെർമല്‍ പവർ കോർപറേഷനില്‍ (എൻടിപിസി) അസിസ്റ്റന്‍റ് മാനേജരായി ചേർന്നു. ജോലിയിലുടനീളം മികവും സത്യസന്ധതയും പ്രകടിപ്പിച്ച തൃപ്തിക്ക് 16 സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചിരുന്നു. എന്നാല്‍ യുപിഎസ്‍സി എന്ന ഒറ്റ ലക്ഷ്യത്തില്‍ ഈ അവസരങ്ങളെല്ലാം നിരസിച്ചു. സിവില്‍ സര്‍വീസ് നേടാനുള്ള ശ്രമത്തിനിടെ ഐഎസ്‌ആര്‍ഒയുടെ ഓഫറും വേണ്ടെന്ന് വച്ചു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് തൃപ്തി മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനെ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ വച്ച് കലാം തൃപ്തിക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് നല്‍കി. അത് രാഷ്ട്രസേവനത്തിനായി സ്വയം സമർപ്പിക്കാൻ അവളെ പ്രേരിപ്പിച്ചു. ഈ കൂടിക്കാഴ്ച അവരുടെ പൊതുസേവന ജീവിതത്തിലുടനീളം പ്രചോദനം നല്‍കി.
2013ലാണ് തൃപ്തി ആദ്യമായി യുപിഎസ്‍സി പരീക്ഷ എഴുതുന്നത്. ആദ്യശ്രമത്തില്‍ തന്നെ 165-ാം റാങ്ക് നേടിയ തൃപ്തി ഐപിഎസ് ആണ് തെരഞ്ഞെടുത്ത്. ഡെറാഡൂണില്‍ പൊലീസ് സൂപ്രണ്ട് ആയിട്ടാണ് തൃപ്തി തന്‍റെ ഐപിഎസ് ജീവിതം ആരംഭിക്കുന്നത്. തെഹ്രി ഗർവാളില്‍ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ (എസ്ഡിആർഎഫ്) കമാൻഡറായി നിയമിക്കപ്പെടുന്നതിന് മുമ്ബ് ചമോലിയില്‍ എസ്പിയായി ജോലി ചെയ്തു. അക്കാദമിക് തലത്തില്‍ മാത്രമല്ല മാരത്തണുകളിലും സംസ്ഥാനതല ബാഡ്മിന്‍റണ്‍ മത്സരങ്ങളിലും സ്വർണം നേടിയിട്ടുള്ള കായികതാരം കൂടിയാണ് തൃപ്തി. തായ്കൊണ്ടോ, കരാട്ടെ എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.

https://shorturl.fm/dB1Dp
Hey there, I think your blog might be having browser compatibility issues. When I look at your blog site in Firefox, it looks fine but when opening in Internet Explorer, it has some overlapping. I just wanted to give you a quick heads up! Other then that, wonderful blog!
https://teletype.in/@avtobloggerua/LCauvTYAGbi
Why people still use to read news papers when in this technological globe everything is presented on net?
Betify Connexion
Keep on working, great job!
купить диплом строительного техникума
Pretty! This has been a really wonderful article. Thank you for supplying this information.
librabet accedi
Its like you read my mind! You appear to know a lot about this, like you wrote the book in it or something. I think that you can do with some pics to drive the message home a bit, but instead of that, this is wonderful blog. An excellent read. I’ll certainly be back.
betify casino
What’s up i am kavin, its my first occasion to commenting anywhere, when i read this article i thought i could also make comment due to this brilliant paragraph.
https://share.google/6PnxsgVOdD0aulAgw