ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാൻ ഇന്ത്യ-ഇറ്റലി ധാരണ. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഭീകരവാദത്തിനുള്ള ധനസഹായം തടയാനുള്ള രൂപരേഖയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഡല്‍ഹി സ്‌ഫോടനവും ഇരുവരും ചർച്ച ചെയ്തു. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തി.

https://shorturl.fm/wyOAI