ഡിഗ്രി യോഗ്യതയുള്ളവരാണോ നിങ്ങൾ? ഫെഡറൽ ബാങ്കിൽ നിരവധി തൊഴിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) വിഭാഗത്തിലാണ് ഒഴിവുകള്‍.സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.

തസ്തിക

ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍)

കമ്ബനി

ഫെഡറല്‍ ബാങ്ക്

അപേക്ഷിക്കേണ്ട അവസാന തീയതി

ഒക്ടോബര്‍ 27

വെബ്‌സൈറ്റ്‌

www.federalbank.co.in

പ്രായപരിധി

21 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.സെയില്‍സ് മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

തെരഞ്ഞെടുപ്പ്

അപേക്ഷകര്‍ ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവക്ക് വിധേയരാവണം. ടെസ്റ്റുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ശമ്ബളം അനുവദിക്കും. പുറമെ അലവന്‍സുകള്‍, മെഡിക്കല്‍ ബെനഫിറ്റുകള്‍ എന്നിവയും അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ നിന്ന് . ബാങ്ക് ഓഫീസര്‍ (സെയില്‍സ് & ക്ലയന്റ് അക്വിസിഷന്‍) തെരഞ്ഞെടുത്ത് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.

അപേക്ഷ: www.federalbank.co.in

Leave a Reply

Your email address will not be published. Required fields are marked *